കേരള പി എസ് സി മലയാളം മാത്രം തിരയുക    

Guide
ജൂണ്‍ 1

ചരിത്രസംഭവങ്ങള്‍

193 - റോമന്‍ ചക്രവര്‍ത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
1792 - കെന്റക്കി അമേരിക്കന്‍ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേര്‍ക്കപ്പെട്ടു.
1796 - ടെന്നിസി അമേരിക്കന്‍ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേര്‍ക്കപ്പെട്ടു.
1869 - തോമസ് എഡിസണ്‍ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
1980 - സി. എന്‍. എന്‍. സം‌പ്രേഷണം ആരംഭിച്ചു.
1990 - രാസായുധ നിര്‍മ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും സോവ്യറ്റ് നേതാവ് ഗോര്‍ബചോവും ഒപ്പുവച്ചു.
2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരന്‍ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.

ജന്മദിനങ്ങള്‍

1926 - മെര്‍ലിന്‍ മണ്‍‌റോ, വിവാദ ഹോളിവുഡ് ചലച്ചിത്ര താരം.
1965 - നിജെല്‍ ഷോര്‍ട്ട്, ഇംഗ്ലണ്ടില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരം.
1970 -മാധവന്‍, തമിഴ് ചലച്ചിത്ര താരം.
1982 - ജസ്റ്റിന്‍ ഹെനിന്‍, ബെല്‍ജിയത്തില്‍ നിന്നുള്ള വനിതാ ടെന്നിസ് താരം.

ചരമവാര്‍ഷികങ്ങള്‍

1846 - ഗ്രിഗറി പതിനാറാമന്‍ മാര്‍പ്പാപ്പ.
1868 -ജയിംസ് ബുക്കാനന്‍, അമേരിക്കയുടെ പതിനഞ്ചാമത്തെ പ്രസിഡന്റ്.
1968 - അമേരിക്കന്‍ സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഹെലന്‍ കെല്ലര്‍
1996 - നീലം സഞ്ജീവ റെഡ്ഡി, ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി.
2002 - ഹാന്‍സി ക്രോണ്യേ, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍.

മറ്റു പ്രത്യേകതകള്‍

സമോവ - സ്വാതന്ത്ര്യ ദിനം(1962)
ടുണീഷ്യ - ഭരണഘടനാ ദിനം.

ജൂണ്‍ 2

ചരിത്രസംഭവങ്ങള്‍

575 - ബെനഡിക്ട് ഒന്നാമന്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റു.
657 - യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റു.
1896 - മാര്‍ക്കോണി റേഡിയോ കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
1953 - ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.

ജന്മദിനങ്ങള്‍

1535 - ലിയോ പതിനൊന്നാമന്‍ മാര്‍പാപ്പ.
1731 - മാര്‍ത്താ വാഷിംഗ്ടണ്‍, അമേരിക്കയുടെ ആദ്യത്തെ പ്രഥമ വനിത.
1835 - പയസ് പത്താമന്‍ മാര്‍പ്പാപ്പ.
1840 - തോമസ് ഹാര്‍ഡി, ഇംഗ്ലീഷ് സാഹിത്യകാരന്‍.
1943 - ഇളയരാജ, ഇന്ത്യന്‍ സംഗീത സംവിധായകന്‍.
1956 - മണി രത്നം, ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍.
1965 - മാര്‍ക്ക് വോ, സ്റ്റീവ് വോ, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍.

ചരമവാര്‍ഷികങ്ങള്‍

1882 - ജുസിപ്പേ ഗാരിബാള്‍ഡി, ഇറ്റാലിയന്‍ വിപ്ലവകാരി.

മറ്റു പ്രത്യേകതകള്‍

ഇറ്റലി - റിപബ്ലിക് ദിനം.

ജൂണ്‍ 3

ചരിത്രസംഭവങ്ങള്‍

1962 - എയര്‍ ഫ്രാന്‍സിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസില്‍ നിന്നു പറന്നുയരുന്നതിനിടെ തകര്‍ന്ന് 130 പേര്‍ മരിച്ചു.
1963 - നോര്‍ത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തില്‍ തകര്‍ന്നു വീണു. 101 പേര്‍ മരണമടഞ്ഞു.
1989 - ടിയാനന്മെന്‍ ചത്വരത്തില്‍ തമ്പടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ ചൈനീസ് സര്‍ക്കാര്‍ പട്ടാളത്തെ അയച്ച് പുറത്താക്കി.
1997 - ലയണല്‍ ജോസ്പിന്‍ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
2006 - സെര്‍ബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കില്‍ നിന്നും മോണ്ടെനെഗ്രോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

ജന്മദിനങ്ങള്‍

1966 - വസീം അക്രം, പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം.
1986 - റഫേല്‍ നാദാല്‍, സ്പാനിഷ് ടെന്നിസ് താരം.

ജൂണ്‍ 4

ചരിത്രസംഭവങ്ങള്‍

ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയില്‍ നിരീക്ഷിച്ചു.
1039 - ഹെന്‍‌റി മൂന്നാമന്‍ വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റു.
1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികള്‍ക്കു മുന്‍പാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടുശക്തി തലസ്ഥാമാണ്‌‍ റോം.
1989 - ചൈനയില്‍ ടിയാനെന്മെന്‍ സ്ക്വയര്‍ കൂട്ടകൊല

ജൂണ്‍ 5

ചരിത്രസംഭവങ്ങള്‍

1305 - ക്ലെമന്റ് അഞ്ചാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
1900 - രണ്ടാം ബോയര്‍ യുദ്ധം: ബ്രിട്ടീഷ് സൈനികര്‍ പ്രിട്ടോറിയ പിടിച്ചെടുത്തു.
1915 - സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ട് ഡെന്മാര്‍ക്ക് ഭരണഘടന ഭേദഗതി ചെയ്തു.
1968 - അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ്. കെന്നെഡിയെ ലോസ് ഏഞ്ചല്‍സിലെ അമ്പാസഡര്‍ ഹോട്ടലില്‍ വച്ച് സിര്‍ഹാന്‍ സിര്‍ഹന്‍ എന്ന പാലസ്തീന്‍‌കാരന്‍ വെടിവച്ചു. കെന്നഡി തൊട്ടടുത്ത ദിവസം മരണ മടഞ്ഞു.
1975 - അറുപതുദിവസയുദ്ധത്തിനു ശേഷം സൂയസ് കനാല്‍ ആദ്യമായി തുറന്നു.
1977 - ആദ്യ പ്രായോഗിക പെഴ്സണല്‍ കമ്പ്യൂട്ടര്‍ ആയ ആപ്പിള്‍ രണ്ട് വില്പ്പനയാരംഭിച്ചു.
1984 - സുവര്‍ണക്ഷേത്രത്തിലേക്ക് സൈനികനടപടി ആരംഭിക്കുന്നതിന്‌ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടു.
2006 - സെര്‍ബിയ മോണ്ടിനെഗ്രോയില്‍ നിന്ന് സെര്‍ബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

മറ്റു പ്രത്യേകതകള്‍

ലോക പരിസ്ഥിതി ദിനം
Guide
മേയ് 26

ചരിത്രസംഭവങ്ങള്‍

1889 - ഈഫല്‍ ടവറിന്റെ ലിഫ്റ്റ് ബഹുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു.
1918 - ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ജോര്‍ജ്ജിയ സ്ഥാപിതമായി.
2006 - 2006ലെ ജാവാ ഭൂകമ്പത്തില്‍ 5,700 പേര്‍ മരിക്കുകയും രണ്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തു.

ജന്മദിനങ്ങള്‍

1478 - ക്ലെമെന്റ് ഏഴാമന്‍ മാര്‍പ്പാപ്പ (മ. 1534)
1983 - 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഗുസ്തിക്കാരന്‍ സുശീല്‍ കുമാര്‍

ചരമവാര്‍ഷികങ്ങള്‍

2006 - മലയാളത്തിലെ ആധുനികകവിയും കുട്ടിക്കവിയുമായ കുഞ്ഞുണ്ണിമാഷ്

മറ്റു പ്രത്യേകതകള്‍

ഓസ്ട്രേലിയ - ദേശീയ അനുതാപദിനം(National Sorry Day)
പോളണ്ട് - മാതൃദിനം
ജോര്‍ജ്ജിയ - ദേശീയദിനം

മേയ് 27

ചരിത്രസംഭവങ്ങള്‍

1937 സാന്‍ ഫ്രാന്‍സിസ്കോ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലൂടെ ഗതാഗതം തുടങ്ങി.
1941 രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മന്‍ പടക്കപ്പലായ ബിസ്മാര്‍ക്ക് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങി ഏകദേശം 2100 പേര്‍ മരണമടഞ്ഞു.

ജന്മദിനങ്ങള്‍

1977 മഹേള ജയവര്‍ധനെ ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാരന്‍

ചരമവാര്‍ഷികങ്ങള്‍

1964 ജവഹര്‍ലാല്‍ നെഹ്രു

മേയ് 28

ചരിത്രസംഭവങ്ങള്‍

1644 - ഡെര്‍ബിയിലെ ഏളിനു കീഴിലുള്ള റോയലിസ്റ്റ് സൈന്യം ബോള്‍ട്ടണ്‍ കൂട്ടക്കൊല നടത്തി.
1918 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അര്‍മേനിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1918 - അസര്‍ബൈജാന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1940 - രണ്ടാം ലോകമഹായുദ്ധം: ഓസ്ട്രിയ ജര്‍മനിക്ക് കീഴടങ്ങി.
2002 - മാഴ്സ് ഒഡീസി ചൊവ്വയില്‍ മഞ്ഞുകട്ടയുടെ വന്‍ നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തി.
2008 - നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി പ്രഖ്യാപിച്ചു

ചരമവാര്‍ഷികങ്ങള്‍

1908 - ജെയിംസ് ബോണ്ട് കഥാകാരന്‍ ഇയാന്‍ ഫ്ളെമിങ്

മേയ് 29

ചരിത്രസംഭവങ്ങള്‍

1453 - ബൈസാന്റിന്‍-ഒട്ടോമാന്‍ യുദ്ധം: സുല്‍ത്താന്‍ മെഹ്മെദ് രണ്ടാമന്‍ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമാന്‍ പട കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി. ഇതോടെ ബൈസാന്റിന്‍ സാമ്രാജ്യത്തിന്‌ അവസാനമായി.
1727 - പീറ്റര്‍ രണ്ടാമന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായി.
1848 - വിസ്കോണ്‍സിന്‍ മുപ്പതാമത് യു.എസ്. സംസ്ഥാനമായി.
1886 - രസതന്ത്രജ്ഞനായ ജോണ്‍ പെംബെര്‍ട്ടണ്‍, കൊക്കോ കോളയുടെ ആദ്യ പരസ്യം അറ്റ്ലാന്റ ജേണലില്‍ നല്‍കി.
1950 - വടക്കേ അമേരിക്കയെ ആദ്യമായി വലം വച്ച സെയിന്റ് റോച്ച് എന്ന കപ്പല്‍ നോവാ സ്കോടിയയിലെ ഹാലിഫാക്സില്‍ എത്തിച്ചേര്‍ന്നു.
1953 - ടെന്‍സിങ് നോര്‍ഗേയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയില്‍ എത്തിച്ചേര്‍ന്നു.
1968 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുറോപ്യന്‍ കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് ഫുട്ബോള്‍ ക്ലബ് ആയി.

മേയ് 30

ചരിത്രസംഭവങ്ങള്‍

1574 - ഹെന്‍റി മൂന്നാമന്‍ ഫ്രാന്‍സിലെ രാജാവായി.
1871 - പാരീസ് കമ്മ്യൂണിന്റെ അന്ത്യം.
1917 - അലക്സാണ്ടര്‍ ഒന്നാമന്‍ ഗ്രീസിലെ രാജാവായി.
1941 - രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മനി ക്രീറ്റ് പിടിച്ചടക്കി.

ചരമവാര്‍ഷികങ്ങള്‍

1912 - ആദ്യത്തെ വിമാനം നിര്‍മ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കന്‍ വൈമാനികന്‍ വില്‍ബര്‍ റൈറ്റ്

മേയ് 31

ചരിത്രസംഭവങ്ങള്‍

1910 - യൂനിയന്‍ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപീകരിച്ചു.
1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസില്‍ ആരംഭിച്ചു.

ചരമവാര്‍ഷികങ്ങള്‍

1987 - പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ ജോണ്‍ എബ്രഹാം
2009 - പ്രമുഖ മലയാള എഴുത്തുകാരി കമലാ സുരയ്യ

മറ്റു പ്രത്യേകതകള്‍

ലോക പുകയില വിരുദ്ധദിനം
Guide
മേയ് 21

ചരിത്രസംഭവങ്ങള്‍

878 - സിസിലിയിലെ സുല്‍ത്താന്‍, സിറാകുസ് പിടിച്ചടക്കി.
996 - പതിനാറു വയസ്സു പ്രായമുള്ള ഒട്ടോ മൂന്നാമന്‍ വിശുദ്ധ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി.
1502 - പോര്‍ച്ചുഗീസ് നാവികന്‍ ജോവോ ഡ നോവ, സൈന്റ് ഹെലെന ദ്വീപുകള്‍ കണ്ടെത്തി.
1851 - ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ അടിമത്തം നിര്‍ത്തലാക്കി.
1881 - ക്ലാര ബര്‍ട്ടണ്‍ അമേരിക്കന്‍ റെഡ് ക്രോസ് സംഘടനക്ക് രൂപം നല്‍കി.
1894 - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ കപ്പല്‍ചാല്‍ ഗതാഗതത്തിനായി തുറന്നു.
1904 - അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ അഥവാ ഫിഫ പാരീസില്‍ രൂപീകരിക്കപ്പെട്ടു.
1981 - പിയറി മൗറോയ് ഫ്രഞ്ചു പ്രധാനമന്ത്രിയായി.
1991 - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീ പെരുമ്പത്തൂരില്‍ വച്ച് തമിഴ്‌പുലികളുടെ ആത്മഹത്യാബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ജന്മദിനങ്ങള്‍

1960 - മോഹന്‍ലാല്‍

മേയ് 22

ചരിത്രസംഭവങ്ങള്‍

ബി.സി. 334 - ഗ്രാണിക്കൂസ് യുദ്ധത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ നേതൃത്തത്തിലുള്ള ഗ്രീക്ക് പട പേര്‍ഷ്യയിലെ ദാരിയൂസ് മൂന്നാമന്റെ സൈന്യത്തെ തോല്പ്പിക്കുന്നു.
1377 - ഗ്രിഗറി പത്താമന്‍ മാര്‍പ്പാപ്പ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞന്‍ ജോണ്‍ വൈക്ലിഫിന്റെ പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു ചാക്രികലേഖനങ്ങള്‍ ഇറക്കുന്നു.
1762 - സ്വീഡനും പ്രഷ്യയും ഹാംബര്‍ഗ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു.
1826 - ചാള്‍സ് ഡാര്‍‌വിനെയും വഹിച്ചുകൊണ്ട് എച്ച്.എം.എസ്. ബീഗിള്‍ പ്ലൈമൗത്തില്‍നിന്നു യാത്രയാകുന്നു.
1906 - ഇന്ന് ഒളിമ്പിക്സ് എന്ന പേരില്‍ പ്രശസ്തമായ 1906ലെ വേനല്‍ക്കാല ഒളിമ്പിക്സ് ആഥന്‍സില്‍ ആരംഭിക്കുന്നു.
1906 - റൈറ്റ് സഹോദരന്മാര്‍ക്ക് പറക്കും-യന്ത്രം എന്ന ആശയത്തിന്‌ യു.എസ്. പേറ്റന്റ് നമ്പര്‍ 821,393 പേറ്റന്റ് നല്‍കപ്പെടുന്നു.
1972 - സിലോണ്‍ പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. ശ്രീലങ്ക എന്ന് പേരുമാറ്റുകയും കോമണ്‍‌വെല്‍ത്തില്‍ ചേരുകയും ചെയ്യുന്നു.
1990 - മൈക്രോസോഫ്റ്റ് വിന്‍ഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നു.

ജന്മദിനങ്ങള്‍

1813 - ജര്‍മന്‍ ഓപ്പറ സംഗീത സം‌വിധായകന്‍ റിച്ചാര്‍ഡ് വാഗ്നര്‍
1972 - സെസില്‍ ഡേ-ലൂയിസ്, ഐറിഷ് കവി

ചരമവാര്‍ഷികങ്ങള്‍

337 - ശ്രേഷ്ഠനായ കോണ്‍സ്റ്റന്റൈന്‍, റോമന്‍ ചക്രവര്‍ത്തി (ജ. 272)

മേയ് 23

ചരിത്രസംഭവങ്ങള്‍

1430 - ജൊവാന്‍ ഓഫ് ആര്‍ക്ക് ബുര്‍ഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
1533 - ഇംഗ്ലണ്ടിലെ ഹെന്‍‌റി എട്ടാമന്‍ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
1568 - നെതര്‍ലന്‍ഡ്സ് സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1915 - ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേര്‍ന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി.

ചരമവാര്‍ഷികങ്ങള്‍

1125 - ഹെന്‍‌റി അഞ്ചാമന്‍, വിശുദ്ധ റോമാസാമ്രാജ്യ ചക്രവര്‍ത്തി (ജ. 1081)

മറ്റു പ്രത്യേകതകള്‍

ലോക ആമദിനം

മേയ് 24

ചരിത്രസംഭവങ്ങള്‍

1621 - പ്രൊട്ടസ്റ്റന്റ് യൂണിയന്‍ ഔപചാരികമായി പിരിച്ചുവിട്ടു.
1830 - സാറ ഹേലിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് (Mary had a little lamb) എന്ന കവിത പ്രസിദ്ധീകരിച്ചു.
1982 - കേരളത്തില്‍ കെ. കരുണാകരന്‍ മന്ത്രിസഭ അധികാരത്തിലേറി.
1883 - 14 വര്‍ഷം നീണ്ട നിര്‍മ്മാണത്തിനു ശേഷം ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ പാലം ഗതാഗത്തിനായി തുറന്നു. 1915 - ഒന്നാം ലോകമഹായുദ്ധം: ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലി യുദ്ധം പ്രഖ്യാപിച്ചു.
1961 - സൈപ്രസ് യുറോപ്യന്‍ കൗണ്‍സില്‍ അംഗമായി.
1976 - ലണ്ടനില്‍ നിന്നും വാഷിങ്ടണ്‍ ഡി.സി.യിലേക്കുള്ള കോണ്‍കോര്‍ഡ് വിമാനസേവനം ആരംഭിച്ചു.
1993 - എറിട്രിയ എത്യോപ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടി.
1993 - മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ വിന്‍ഡോസ് എന്‍.ടി. ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി.
2000 - 22 വര്‍ഷത്തെ അധിനിവേശത്തിനു ശേഷം ഇസ്രയേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ നിന്നും പിന്‍‌വാങ്ങി.
2001 - 15 വയസ് മാത്രം പ്രായമുള്ള ഷെര്‍പ്പ ടെംബ ഷേരി, എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.
2002 - റഷ്യയും അമേരിക്കയും മോസ്കോ ഉടമ്പടിയില്‍ ഒപ്പു വച്ചു.

മേയ് 25

ചരിത്രസംഭവങ്ങള്‍

1953 - അണുപരീക്ഷണം: നെവാദയിലെ പരീക്ഷണസ്ഥലത്ത്, അമേരിക്ക അതിന്റെ ഏക അണുവായുധ പീരങ്കി പരീക്ഷണം നടത്തി.
1977 - സ്റ്റാര്‍ വാഴ്സ് പുറത്തിറക്കി.
1985 - ബംഗ്ലാദേശില്‍ ചുഴലിക്കാറ്റുമൂലം പതിനായിരത്തോളം പേര്‍ മരിക്കുന്നു.

ചരമവാര്‍ഷികങ്ങള്‍

1085 - ഗ്രിഗറി ഏഴാമന്‍ മാര്‍പ്പാപ്പ
1261 - അലക്സാണ്ടര്‍ നാലാമന്‍ മാര്‍പ്പാപ്പ

മറ്റു പ്രത്യേകതകള്‍

ലബനോന്‍ - വിമോചനദിനം (2000)
Guide
മേയ് 16

ചരിത്രസംഭവങ്ങള്‍

1532 - സര്‍. തോമസ് മൂര്‍ ഇംഗ്ലണ്ടിലെ ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കുന്നു
1605 - പോള്‍ അഞ്ചാമന്‍ മാര്‍പ്പാപ്പയായി ചുമതലയേല്‍ക്കുന്നു

മറ്റു പ്രത്യേകതകള്‍

മലേഷ്യ - അദ്ധ്യാപകദിനം

മേയ് 17

ചരിത്രസംഭവങ്ങള്‍

1940 - ലോകമഹായുദ്ധം: ജര്‍മന്‍ സൈന്യം ബ്രൂസെല്‍സില്‍ പ്രവേശിച്ചു.
1978 - ഫിലിപ്സ് കോംപാക്ട് ഡിസ്ക് (സി.ഡി) നിര്‍മ്മിച്ചു.
1998 കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു
2001 - കേരളത്തിലെ 11-ആം മന്ത്രിസഭ എ.കെ. ആന്റണി മുഖ്യമന്ത്രിയാക്കികൊണ്ട് അധികാരത്തിലേറി

മേയ്‌ 18

ചരിത്രസംഭവങ്ങള്‍

2006 - വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി

മേയ് 19


ചരിത്രസംഭവങ്ങള്‍

1649 - ഇംഗ്ലണ്ടിനെ കോമണ്‍‌വെല്‍ത്തായി പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാര്‍ലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു.
1848 - മെക്സിക്കന്‍-അമേരിക്കന്‍ യുദ്ധം: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ഗ്വാഡലൂപ്പെ ഹിഡാല്‍ഗോ ഉടമ്പടി അംഗീകരിക്കുന്നു. കാലിഫോര്‍ണിയ, നെവാദ, ഊത്താ, നിലവില്‍ മറ്റു അഞ്ച് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ എന്നിവ മെക്സിക്കോ അമേരിക്കയ്ക്ക് 15 ദശലക്ഷം അമേരിക്കന്‍ ഡോളറിനു അടിയറവയ്ക്കുന്നു.
2009 - എല്‍.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കന്‍ കരസേന വെളിവാക്കി

ജന്മദിനങ്ങള്‍

1890 - വിയറ്റ്നാമീസ് നേതാവ് ഹോ ചി മിന്‍ (മ. 1969)

ചരമവാര്‍ഷികങ്ങള്‍

2004 - മുന്‍ കേരള മുഖ്യമന്ത്രി ഇ.കെ. നായനാര്‍
2008 - വിജയ് തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ തിരക്കഥാകൃത്ത്, (ജ. 1928)

മേയ് 20


ചരിത്രസംഭവങ്ങള്‍

526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ മരണമടഞ്ഞു.
1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിര്‍മ്മാതാവായ അബ്രഹാം ഓര്‍ടെലിയസ് പുറത്തിറക്കി.
1631 - ജര്‍മ്മന്‍ നഗരമായ മാഗ്ഡ്ബര്‍ഗ്, വിശുദ്ധ റോമന്‍ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളില്‍ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
1882 - ജര്‍മ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ത്രികക്ഷി സഖ്യം നിലവില്‍ വന്നു.
1902 - അമേരിക്കയില്‍ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാല്‍മ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു.
1996 - കേരളത്തില്‍ ഇ കെ നായനാര്‍ മന്ത്രിസഭ അധികാരത്തിലേറി.
2002 - കിഴക്കന്‍ തിമോര്‍ ഇന്തോനേഷ്യയില്‍ നിന്നും സ്വതന്ത്ര്യമായി.
Guide
മേയ് 11

ചരിത്രസംഭവങ്ങള്‍

1502 - വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേതുമായ യാത്രക്ക് ക്രിസ്റ്റഫര്‍ കൊളംബസ് തുടക്കം കുറിച്ചു.
1812 - ബ്രിട്ടീഷ് പ്രധാനമന്ത്രി, സ്പെന്‍സര്‍ പെര്‍സിവല്‍ ലണ്ടനിലെ പൊതുസഭാമന്ദിരത്തില്‍ വച്ച് വധിക്കപ്പെട്ടു.
1857 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരം:സമരഭടന്‍മാര്‍ ബ്രിട്ടീഷുകാരില്‍ നിന്നും ദില്ലി പിടിച്ചെടുത്തു.
1858 - മിന്നെസോറ്റ മുപ്പത്തിരണ്ടാമത് അമേരിക്കന്‍ സംസ്ഥാനമായി.
1867 - ലക്സംബര്‍ഗ് സ്വാതന്ത്ര്യം പ്രാപിച്ചു.
1924 - ഗോട്ട്ലിബ് ഡായ്മെറും, കാള്‍ ബെന്‍സും ചേര്‍ന്ന് മെഴ്സിഡസ്-ബെന്‍സ് കമ്പനി സ്ഥാപിച്ചു.
1949 - സയാം അതിന്റെ നാമം ഔദ്യോഗികമായി തായ്‌ലന്റ് എന്നാക്കി.
1949 - ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
1960 - ഗര്‍ഭനിരോധനഗുളികകള്‍ വിപണിയില്‍ ആദ്യമായി ലഭ്യമായി.
1987 - ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കല്‍ ശസ്ത്രക്രിയ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നടന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ. ബ്രൂസ് റെയ്റ്റ്സ് ആണ്‌ ഈ ശസ്ത്രക്രിയ നടത്തിയത്.
1997 - ഐ.ബി.എം. ഡീപ്പ് ബ്ലൂ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഗാരി കാസ്പ്രോവിനെ ചെസ് മല്‍സരത്തില്‍ തോല്പ്പിച്ച് ഒരു ലോകചാമ്പ്യനായ ചെസ് കളിക്കാരനെ തോല്പ്പിച്ച ആദ്യ കമ്പ്യൂട്ടറായി.
1998 - ഇന്ത്യ പൊഖ്റാനില്‍ മൂന്ന് അണുപരീക്ഷണങ്ങള്‍ നടത്തി.

മേയ് 12

ചരിത്രസംഭവങ്ങള്‍

1797 - ഫ്രാന്‍സിലെ നെപ്പോളിയന്‍ ഒന്നാമന്‍ വെനീസ് കീഴടക്കി
1890 - കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ആരംഭിച്ചു.
1941 - കോണ്‍റാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടര്‍ പുറത്തിറക്കി
1952 - ഗജ് സിങ്ങ് ജോധ്പൂര്‍ മഹാരാജാവായി

ജന്മദിനങ്ങള്‍

1820 - ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍

മറ്റു പ്രത്യേകതകള്‍

ലോക നഴ്സസ്ദിനം

മേയ് 13

ചരിത്രസംഭവങ്ങള്‍

2007 - കൊച്ചിയില്‍ സ്മാര്‍ട് സിറ്റി സ്ഥാപിക്കാന്‍ കേരള സര്‍ക്കാരും ദുബായ് ടെക്നോളജി ആന്‍ഡ് മീഡിയാ ഫ്രീ സോണ്‍ അതോരിറ്റി(ടികോം)യും കരാര്‍ ഒപ്പു വച്ചു

മേയ് 14

ചരിത്രസംഭവങ്ങള്‍

1811 - പരാഗ്വേ സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടി.
1940 - രണ്ടാം ലോകമഹായുദ്ധം: നെതര്‍ലന്‍ഡ്സ് ജര്‍മനിക്കു മുന്‍പില്‍ കീഴടങ്ങി.
1948 - ഇസ്രയേല്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. താല്‍കാലിക സര്‍ക്കാര്‍ അധികാരത്തിലേറി.
1955 - ശീതയുദ്ധം:സോവിയറ്റ് യൂണിയന്‍ അടക്കമുള്ള എട്ടു കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍, വാഴ്സോ പാക്റ്റ് എന്ന ഒരു പരസ്പരപ്രതിരോധ ഉടമ്പടിയില്‍ ഒപ്പു വച്ചു.
1973 - അമേരിക്കയുടെ ആദ്യ ശൂന്യാകാശകേന്ദ്രമായ സ്കൈലാബ് വിക്ഷേപിച്ചു.

മേയ് 15

ചരിത്രസംഭവങ്ങള്‍

1252 - ഇന്നസെന്റ് നാലാമന്‍ മാര്‍പ്പാപ്പ ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത പ്രവര്‍ത്തനങ്ങളെ തടയാന്‍ ഉദ്ദേശിച്ച് ad exstirpanda എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു.
1958 - സോവ്യറ്റ് യൂണിയന്‍ സ്പുട്നിക്ക് 3 വിക്ഷേപിച്ചു
1960 - സോവ്യറ്റ് യൂണിയന്‍ സ്പുട്നിക്ക് 4 വിക്ഷേപിച്ചു

ജന്മദിനങ്ങള്‍

1914 - ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ പര്‍വ്വതാരോഹകരില്‍ ഒരാളായ ടെന്‍സിങ് നോര്‍ഗേ

മറ്റു പ്രത്യേകതകള്‍

മെക്സിക്കൊ,ദക്ഷിണകൊറിയ - അദ്ധ്യാപക ദിനം, മെക്സിക്കോയില്‍ (Día del Maestro), ദക്ഷിണകൊറിയയില്‍ (스승의 날)
Guide
തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര സമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായ ധീര വനിത.(1909 ഫെബ്രുവരി 15 - 1982 മേയ് 5) 1909 ഫെബ്രുവരി 15-ന്‌ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, ചങ്ങനാശ്ശേരി സെന്റ്.ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എറണാകുളം സെന്റ്. തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു. കാഞ്ഞിരപ്പളി സെയിന്റ്‌ മേരീസ്‌ സ്കൂളില്‍ പ്രധാനാധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ല്‍ അത് രാജിവച്ചു. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.

വിദ്യഭ്യാസത്തിനു ശേഷം കാഞ്ഞിരപ്പിള്ളി സെന്റ്‌ മേരീസ്‌ ഇംഗ്ലീഷ്‌ മിഡില്‍ സ്കൂളില്‍ അവര്‍ ജോലി ചെയ്തു. പിന്നീട്‌ അവിടത്തെ പ്രധാനാധ്യാപകയായിത്തീര്‍ന്നു. ആറുവര്‍ഷം അവിടെ ജോലി ചെയ്യുന്നതിനിടയില്‍ തിരുവനന്തപുരം ട്രെയിനിങ്ങ്‌ കോളേജില്‍ നിന്ന് എല്‍.ടി. ബിരുദവും നേടി. അക്കാമ്മ പ്രധാനാധ്യാപികയായിരുന്ന കാലത്താണ്‌ തിരുവിതാംകൂര്‍ സേറ്റ്‌ കോണ്‍ഗ്രസ്സ്‌ രൂപവക്കരിക്കപ്പെടുന്നതും ഉത്തരവാദിത്ത ഭരണം ആവശ്യപ്പെട്ട്‌ പ്രക്ഷോഭണം ആരംഭിക്കുന്നതും. അക്കാമ്മ തുടക്കം മുതല്‍ക്കേ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനായിരുന്നു അന്നത്തെ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ ശ്രമിച്ചിരുന്നത്‌. 1938 ഓഗസ്റ്റ് 26-ന്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ പ്രത്യക്ഷസമരം ആരംഭിച്ചു. രാമസ്വാമി അയ്യര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത്‌ ലീഗിനേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

എന്നാല്‍ ഇതോടെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തനരീതി മാറ്റി. സമരതന്ത്രത്തിന്റെ ഭാഗമെന്ന നിലയില്‍ പ്രവര്‍ത്തകസമിതി പിരിച്ചു വിട്ടു, പ്രസിഡന്റിന്‌ സര്‍വ്വാധികാരവും നല്‍കി നിയമലംഘനസമരം തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26-ന്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പട്ടം താണുപിള്ള അറസ്റ്റ്‌ ചെയ്യപ്പെട്ടു. തുടര്‍ന്നു വന്ന സര്‍വ്വാധികാരികളായ 10 പ്രസിഡന്റുമാരും തുടരെ തുടരെ അറസ്റ്റ്‌ ചെയ്യപ്പെട്ടു. നൂറുകണക്കിനു‌ പ്രവര്‍ത്തകര്‍ നിയമലംഘനത്തിന്‌ അറസ്റ്റിലായി. പലയിടത്തും ലാത്തിച്ചാര്‍ജ്ജ്‌, വെടിവെയ്പ്‌ എന്നിവ അരങ്ങേറി. യുവാക്കള്‍ക്കു ക്ഷാമം നേരിട്ടതോടെ കാഞ്ഞിരപ്പിള്ളിയിലെ കോണ്‍ഗ്രസ്സ്‌ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക്‌ യുവതികള്‍ രംഗത്തിറങ്ങേണ്ടി വന്നു. ഇതിന്റെ നേതൃത്വം അക്കാമ്മക്കായിരുന്നു. ഒക്ടോബര്‍ 11 പതിനൊന്നാമത്തെ സര്‍വ്വാധികാര അദ്ധ്യക്ഷനും അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ അക്കാമ്മയെ പന്ത്രണ്ടാം ഡിക്റ്റേറ്ററായി നാമനിര്‍ദ്ദേശിക്കപ്പെട്ടു.
Guide
ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രില്‍ 16, ഏപ്രില്‍ 23,ഏപ്രില്‍ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളില്‍ നടക്കും. ഫലപ്രഖ്യാപനം മേയ് 16-നും നടക്കും. 2009 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പു ക്രമം

2009 മാര്‍ച്ച് 2-ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.

ഏപ്രില്‍ 16 - ആന്ധ്രപ്രദേശ്,അരുണാചല്‍ പ്രദേശ്, ആസ്സാം, ബിഹാര്‍‍, ജമ്മു കാശ്മീര്‍‍, കേരളം, മഹാരാഷ്ട്ര, മണിപ്പൂര്‍‍, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തര്‍പ്രദേശ്, ഛത്തീസ്‌ഗഢ്, ഝാര്‍ഖണ്ഡ്‌, ആന്റമാന്‍ ആന്റ് നിക്കോബര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്.
ഏപ്രില്‍ 23 - ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഗോവ, ജമ്മു കാശ്മീര്‍‍, കര്‍ണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒറീസ്സ,ത്രിപുര, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്‌.
ഏപ്രില്‍ 30 - ബിഹാര്‍‍‍,ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദറും നാഗര്‍ ഹാവേലിയും ദമാനും ദിയുവും.
മേയ് 7 - ബിഹാര്‍‍,ഹരിയാന, ജമ്മു കാശ്മീര്‍‍, പഞ്ചാബ്, രാജസ്ഥാന്‍‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍‍, ഡല്‍ഹി
മേയ് 13 - ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ചണ്ഢീഗഡ്, പുതുച്ചേരി.
Guide
മേയ് 6

ചരിത്രസംഭവങ്ങള്‍

2007 - കെനിയന്‍ എയര്‍വേയ്സിന്റെ ബോയിംഗ് 737-800 വിമാനം കാമറൂണില്‍ തകര്‍ന്നുവീണ് ഒമ്പതു മലയാളികളടക്കം 114 യാത്രക്കാര്‍ മരിച്ചു.

ജന്മദിനങ്ങള്‍

1856 - പ്രശസ്ത മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ്

മേയ് 7

ചരിത്രസംഭവങ്ങള്‍

1429 - ജൊവാന്‍ ഓഫ് ആര്‍ക് ഒര്‍ലീന്‍സ് കീഴടക്കുന്നു. 100 വര്‍ഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.

ജന്മദിനങ്ങള്‍

1861 - ഇന്ത്യന്‍ സാഹിത്യകാരനായിരുന്ന രബീന്ദ്രനാഥ് ടാഗോര്‍

ചരമവാര്‍ഷികങ്ങള്‍

1539 - ഗുരുനാനാക്ക്, സിക്കുമതത്തിന്റെ സ്ഥാപകന്‍ (ജ. 1469)

മറ്റു പ്രത്യേകതകള്‍

റഷ്യ - റേഡിയോ ദിവസം (അലക്സാണ്ടര്‍ പോപ്പോവിന്റെ പ്രവര്‍ത്തനങ്ങളുടെ സ്മരണയ്ക്കായി)
ബള്‍ഗേറിയ - റേഡിയോ, ടെലിവിഷന്‍ ദിവസം

മേയ് 8

ചരിത്രസംഭവങ്ങള്‍

1886 - ജോണ്‍ പിംബര്‍ട്ടണ്‍ കാര്‍ബണേറ്റ് ചെയ്ത ഒരു പാനീയം നിര്‍മ്മിച്ചു. പിന്നീടിത് കൊക്ക-കോള എന്ന പേരില്‍ വിപണനം ചെയ്തു.
1898 - ആദ്യ ഇറ്റാലിയന്‍ ലീഗ് ഫുട്ബോള്‍ മല്‍സരങ്ങള്‍ ആരംഭിച്ചു
1914 - പാരമൗണ്ട് പിക്‌ചേഴ്സ് സ്ഥാപിതമായി
1933 - ബ്രിട്ടീഷുകാര്‍ക്കെതിരേ മഹാത്മാ ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു
1990 - എസ്റ്റോണിയ വീണ്ടും സ്വതന്ത്രമായി

ജന്മദിനങ്ങള്‍

1916 - സ്വാമി ചിന്മയാനന്ദയുടെ ജന്മദിനം

മേയ് 9

ചരിത്രസംഭവങ്ങള്‍

1502 - ക്രിസ്റ്റഫര്‍ കൊളംബസ്, അമേരിക്കയിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേയുമുള്ള യാത്രക്ക് സ്പെയിനില്‍ നിന്നും പുറപ്പെട്ടു.
1901 - ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം മെല്‍ബണില്‍ നടന്നു.
1927 - ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് കാന്‍ബറയില്‍ ആദ്യമായി സമ്മേളിച്ചു.

ജന്മദിനങ്ങള്‍

1866 - ഗോപാല കൃഷ്ണ ഗോഖലെ - ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവ്

ചരമവാര്‍ഷികങ്ങള്‍

1986 - ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ പര്‍വ്വതാരോഹകരില്‍ ഒരാളായ ടെന്‍സിങ് നോര്‍ഗേ
2007 - സ്വാതന്ത്ര്യ സമര സേനാ‍നി കെ.പി.ആര്‍.രയരപ്പന്‍

മേയ് 10

ചരിത്രസംഭവങ്ങള്‍

1774 - ലൂയി പതിനാറാമന്‍ ഫ്രാന്‍സിന്റെ രാജാവാകുന്നു
1940 - രണ്ടാം ലോകമഹായുദ്ധം: ജര്‍മനി ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ ആക്രമിക്കുന്നു
1940 - രണ്ടാം ലോകമഹായുദ്ധം: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നു
1940 - രണ്ടാം ലോകമഹായുദ്ധം: ബ്രിട്ടണ്‍ ഐസ്‌ലാന്റ് ആക്രമിക്കുന്നു

ജന്മദിനങ്ങള്‍

1927 - മലയാളത്തിലെ ആധുനികകവിയും കുട്ടിക്കവിയുമായ കുഞ്ഞുണ്ണിമാഷ്
Guide


ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍ ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു എന്നാണ് കണക്ക്.

1983- ല്‍ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയില്‍ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലില്‍ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേര്‍ന്ന ഒരു സമുച്ചയമാണ്‌ താജ് മഹല്‍. ഇതിന്റെ പണി ഏകദേശം 1632 ല്‍ തുടങ്ങി 1653 ല്‍ തീര്‍ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്‍റെ പ്രധാന ശില്പി.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹല്‍ 1631ല്‍ തന്റെ 14-ആമത്തെ കുട്ടിയായ ഗൌഹറ ബേഗത്തിന് ജന്മം നല്‍കുന്നതിനിടയില്‍ (വിവാഹത്തിന്റെ പതിനെട്ടാം വര്‍ഷത്തില്‍) മരിച്ചു. അക്കാലത്തെ ഷാജഹാന്‍ ചക്രവര്‍ത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹല്‍ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങള്‍ കാണിക്കുന്നു. താജ് മഹലിന്റെ പണികള്‍ മുംതാസിന്റെ മരണത്തിനു ശേഷം ഉടന്‍ തന്നെ തുടങ്ങുകയുണ്ടായി. 1648 ല്‍ ഒരു അടിസ്ഥാന ശവകുടീരം പണിതീര്‍ന്നു.

താജ് മഹലിന്റെ പ്രധാന ഭാഗം എന്നു പറയാവുന്നത് വെള്ള മാര്‍ബിളില്‍ നിര്‍മ്മിച്ചിട്ടുള്ള കുടീരമാണ്. ഇത് ഒരു സമ ചതുര സ്തംഭപാദത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതിനു ചുറ്റും പ്രതിസമതമായ പണിതീര്‍ത്തിരിക്കുന്ന ഭാഗങ്ങളും, ഇവാന്‍ എന്ന ഒരു കമാനാകൃതിയിലുള്ള വാതിലും, ഏറ്റവും മുകളിലായി ഒരു വലിയ കുംഭഗോപുരവും സ്ഥിതിചെയ്യുന്നു. ഇത് സാധാരണ കാണുന്ന എല്ലാ മുഗള്‍, പേര്‍ഷ്യന്‍ വാസ്തു വിദ്യയിലേയും പോലെ തന്നെ.

താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്.താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്. അടിത്തറ ഒരു വലിയ നീളം, വീതി, ഉയരം ഈ മുന്നും സമയളവോടു കൂടിയ ഘനപദാര്‍ത്ഥത്തിന്റെ ആകൃതിയിലാണ്. ഇതിന്റെ ഏകദേശ നീളം 55 മീ. ഓരോ വശത്തിനുമുണ്ട്. നീളമുള്ള വശങ്ങളില്‍ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകള്‍ പിടിപ്പിച്ചിട്ടുണ്ട്. മുന്‍പിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതല്‍ പിസ്താക്കുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള പിസ്താക്കുകള്‍ ചരിഞ്ഞ ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഈ വാസ്തു കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും പ്രതി സമമാണ്. ഈ ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാലും മീനാറുകള്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലും ഓരോ കുംഭഗോപുരങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഈ ചതുര സ്തംഭപാദത്തിന്റെ അകത്തെ പ്രധാന അറക്കുള്ളില്‍ ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവപ്പെട്ടികള്‍ അടക്കം ചെയ്തിരിക്കുന്നു. പക്ഷേ ഇവരുടെ യഥാര്‍ഥ ശവപ്പെട്ടികള്‍ ഇതിന്റെ താഴെയുള്ള അറകളിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന നടുത്തള അറയുടെ മുകളില്‍ ശവപ്പെട്ടിയുടെ ആകൃതിയില്‍ പണി തീര്‍ത്തിരിക്കുന്നത് മാത്രമാണ്.

മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗോപുരമാണ് ഇതിലെ ഏറ്റവും ആകര്‍ഷകം. ഇതിന്റെ ഉയരം കെട്ടിടത്തിന്റെ അടിത്തറയുടെ അത്ര തന്നെ ഉയരമുള്ള ഒന്നാണ്. ഏകദേശം 35 മീറ്റര്‍ ഉയരമുള്ളതാണ് ഈ കുംഭഗോപുരം. ഇതിന്റെ മുകളിലുള്ള ഗോളസ്തംഭത്തിന് 7 മീറ്റര്‍ ഉയരമുണ്ട്. ഈ ഗോള സ്തംഭത്തിന്റെ രൂപസവിശേഷത കൊണ്ട് ഇതിനെ ഓനിയന്‍ ഡോം അഥവാ ഉള്ളിയുടെ ആകൃതിയുള്ള സ്തംഭം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏറ്റവും മുകളിലുള്ള ഈ ഗോള സ്തംഭത്തിന്റെ മുകളില്‍ കമലത്തിന്റെ ആകൃതിയില്‍ ഉള്ള ഒരു അഭികല്പന ചെയ്തിട്ടുള്ള ഒരു രൂപം ഉണ്ട്. ഈ വലിയ കമലാകൃതിയിലുള്ള രൂപത്തിന്റെ ചുറ്റും നാല് ചെറിയ സ്തൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇതിന്റെ ആകൃതിയും പ്രധാന സ്തൂപത്തിന്റെ ആകൃതിയില്‍ തന്നെയാണ്. ഇതിനെ ചത്രി സ്തൂപം എന്ന് വിശേഷിപ്പിക്കുന്നു. ഈ ചത്രി സ്തൂപങ്ങള്‍ പ്രധാന സ്തൂപത്തിന്റെ രൂപത്തില്‍ തന്നെ നാലു വശത്തും സ്ഥിതി ചെയ്യുന്നു. ഇതിന്റെ അടിഭാഗം പ്രധാന കുംഭ ഗോപുരത്തിന്റെ അത്തേക്ക് തുറന്ന് അതിനകത്തേക്ക് വെളിച്ചം തരുന്നു. അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയന്‍ ആകൃതിയിലുള്ള അലങ്കാരങ്ങള്‍ ചെയ്തിരിക്കുന്നു. ചത്രി കുംഭഗോപുരങ്ങള്‍ ഇവിടേയും നിര്‍മ്മിച്ചിരിക്കുന്നു.

ഈ കുംഭഗോപുരത്തിന്റേയും ചത്രിയുടെയും മുകളിലായി ലോഹത്തിന്റെ ഫിനിയല്‍ എന്ന പേര്‍ഷ്യന്‍, ഹിന്ദു ചിത്രപണികള്‍ ചെയ്തിരിക്കുന്ന ലോഹ സ്തൂപം സ്ഥിതി ചെയ്യുന്നു. ഈ ഫിനിയല്‍ എന്ന വൃത്താകൃതിയിലുള്ള നീളന്‍ സ്തൂപം ആദ്യം നിര്‍മ്മിച്ച് സ്ഥാപിച്ചപ്പോള്‍ ഇത് സ്വര്‍ണ്ണം കൊണ്ടുള്ളതായിരുന്നു. കൊല്ലവര്‍ഷം 1800 വരെ ഈ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച സ്തൂപം ഇതിന്റെ മുകളില്‍ സ്ഥിതി ചെയ്തിരിന്നു. പിന്നീട് ഈ സ്വര്‍ണ്ണത്തിന്റെ സ്തൂപം ബ്രിട്ടിഷുകാര്‍ എടുത്ത് മാറ്റി എന്നാണ് പറയപ്പെടുന്നത്. അതിനു ശേഷം അതേ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്തൂപം വെങ്കലം കൊണ്ട് നിര്‍മ്മിച്ച് സ്ഥാപിക്കുകയായിരുന്നു. ഈ ഫിനിയല്‍ സ്തൂപത്തിന്റെ മുകളിലായി അര്‍ദ്ധ ചന്ദ്രന്റെ ആകൃതിയില്‍ നിര്‍മ്മിച്ച ഒരു ഫലകം സ്ഥിതി ചെയ്യുന്നു. ഇത് ഇസ്ലാമിക് മതത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ മൊത്തത്തിലുള്ള ആകൃതി കണക്കാക്കുമ്പോള്‍ ഇത് ഒരു ത്രിശ്ശൂലത്തിന്റെ ആകൃതിയില്‍ വരുന്നതു കൊണ്ട് ചിലര്‍ ഇതിനെ മഹാ ശിവന്റെ തൃശൂലമായും കണക്കാക്കുന്നു.

പ്രധാന സ്തംഭപാദത്തിന്റെ നാലു മൂലകളിലായി നാലു വലിയ മീനാരങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഈ നാലു മീനാര്‍ പുരദ്വാരങ്ങള്‍ക്കും ഓരോന്നിന്നും 40 മീറ്റര്‍ ഉയരമുണ്ട്. ഇവ താജ് മഹലിന്റെ പ്രതി സമത ആകൃതിയെ കാണിക്കുന്നു. നാലു മീനാരങ്ങള്‍ക്കും തുല്യ ഉയരവും ആകൃതിയുമാണ് ഉള്ളത്. ഈ മീനാറുകള്‍ സ്വതവേ ഉള്ള മുസ്ലീം പള്ളികളുടെ ഗോപുരങ്ങള്‍ പോലെ തന്നെ നിര്‍മ്മിച്ചിരിക്കുന്നു. ഓരോ മീനാറുകളും താഴെ നിന്ന് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ മുകളിലേക്ക് പോകുന്നതില്‍ രണ്ട് ബാല്‍ക്കണികളും ഏറ്റവും മുകളിലായി അവസാനത്തെ ബാല്‍ക്കണിയും നിര്‍മ്മിച്ചിരിക്കുന്നു. ഏറ്റവും മുകളിലുള്ള ബാല്‍ക്കണിയില്‍ പ്രധാന ഗോപുരത്തിന്റെ ആകൃതിയിലുള്ള ചത്രി സ്ഥിതി ചെയ്യുന്നു. പ്രധാന ഗോപുരത്തിന്റെ മുകളിലുള്ള കമലാകൃതിയിലുള്ള സ്തൂപം മീനാറിന്റെ മുകളിലും പണിതിരിക്കുന്നു. നാലു മീനാരുകളും പ്രധാന സ്തംഭപാദത്തിന്റെ മൂലയില്‍ നിന്ന് കുറച്ച് വിട്ടിട്ടാണ് പണിതിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഈ മീനാറുകള്‍ തകരുകയാണെങ്കില്‍ അത് പ്രധാന ഗോപുരത്തിലേക്ക് വീഴാതെ വശങ്ങളിലേക്ക് വീഴുന്നതിനായിട്ടാണ് ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്നത്.

താജ് മഹലിന്റെ നിര്‍മാ‍ണത്തിനു ശേഷം ഷാജഹാന്റെ മകനായ ഔറംഗസീബ് അദ്ദേഹത്തെ ആഗ്ര കോട്ടയില്‍ തടങ്കലിലാക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയുടെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ താജ് മഹലിന്റെ ഒരു ഭാഗം വളരെയധികം ജീര്‍ണ്ണാ‍വസ്ഥയിലായി. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും, ഭടന്മാരും ചേര്‍ന്ന് താജ് മഹലിന്റെ ചുവരുകളില്‍ നിന്ന് വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും കവര്‍ന്നെടുത്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് വൈസ്രോയി താജ് മഹലിന്റെ പുനരുദ്ധാരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇത് 1908 ല്‍ തീര്‍ന്നു. അദ്ദേഹം അകത്തെ അറയില്‍ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്താണ് പ്രധാന ഉദ്യാനം ബ്രിട്ടീഷ് രീതിയില്‍ ഇന്ന് കാണുന്ന രീതിയില്‍ പുനര്‍നവീകരിച്ചത്.

1942-ല്‍ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തില്‍ ജര്‍മ്മനിയുടെ ഒരു വ്യോമാക്രമണം ഭയന്ന് അന്നത്തെ ഗവണ്മെന്റ് താജ് മഹലിന്റെ മുകളില്‍ ഒരു അതിനെ മറക്കുന്നതിനായി ഒരു താല്‍ക്കാലിക ചട്ടക്കൂട് നിര്‍മ്മിക്കുകയുണ്ടായി. ഈ താല്‍ക്കാലിക ചട്ടക്കൂട് പിന്നീട് 1965ലും 1971 ലും ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധക്കാ‍ലഘട്ടത്തിലും പിന്നീട് വീണ്ടും സ്ഥാപിക്കുകയുണ്ടായി. അന്നത്തെ യുദ്ധത്തില്‍ വ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത്. പക്ഷേ, ഇപ്പോള്‍ താജ് മഹലിന്റെ പരിസ്ഥിതി മലിനീകരണം മൂലം വളരെയധികം ഭീഷണി നേരിടുന്നുണ്ട്. മധുര എണ്ണ കമ്പനികളുടെയും യമുന നദിയിലെ മലിനീകരണം മൂലമുള്ള ആസിഡ് മഴയുടെയും പ്രഭാവം കൊണ്ട് വെള്ള മാര്‍ബിളുകളുടെ നിറം മങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.



Guide

തക്ഷശില സര്‍വകലാശാല

ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടില്‍ ഗാന്ധാരത്തിന്റെ തലസ്ഥാനമായ തക്ഷശിലയില്‍ സ്ഥാപിതമായ ഉന്നതപഠനകേന്ദ്രമാണ്‌ തക്ഷശില സര്‍വകലാശാല. തക്ഷശിലയെ സര്‍വകലാശാല എന്നു വിശേഷിപ്പിക്കാമോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനിര്‍ക്കുന്നുണ്ട്. തക്ഷശില നിലനിന്നിരുന്ന പ്രദേശം ഇന്നത്തെ പാകിസ്താനിലെ റാവല്‍പിണ്ടിയിലാണ്‌. ഏതാണ്ട് ആറാം നൂറ്റാണ്ടുവരെ അതായത് 1200 വര്‍ഷക്കാലത്തോളം ഈ സര്‍വകലാശാല നിലനിന്നിരുന്നു. ഹൂണന്മാരാണ് ഈ സര്‍വകലാശാല ആക്രമിച്ച് തകര്‍ത്തത്. ചാണക്യന്‍, പാണിനി, ചരകന്‍ തുടങ്ങിയവര്‍ ഇവിടത്തെ അദ്ധ്യാപകരായിരുന്നു. അലക്സാണ്ടറുടെ ആക്രമണകാലത്തുതന്നെ ഇവിടെ ഒരു പരിഷ്കൃതനഗരം നിലനിന്നിരുന്നെന്ന് ഖനനങ്ങളിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

തക്ഷശില സര്‍വകലാശാല സ്ഥാപിച്ചത് ഭരതചക്രവര്‍ത്തി ആണ്‌ എന്ന് ഒരു ഐതിഹ്യമുണ്ട്. മഹാഭാരതം ആദ്യമായി പാരായണം ചെയ്യപ്പെട്ടത് ഇവിടെയാണെന്നും, തോമാശ്ലീഹ ഇവിടം സന്ദര്‍ശിച്ചുവെന്നും ഐതിഹ്യങ്ങളുണ്ട്. തക്ഷശില എന്നാല്‍ വെട്ടുകല്ല് എന്നാണ്‌ അര്‍ത്ഥം. വെട്ടുകല്ല് ഉപയോഗിച്ചായിരുന്നു ഈ സര്‍വകലാശാല നിര്‍മ്മിച്ചിരുന്നത്. ഭരതന്റെ പുത്രനായ തക്ഷന്റെ ശില എന്നും ഐതിഹ്യമുണ്ട്.

നളന്ദ സര്‍വകലാശാല

പുരാതന ഇന്ത്യയിലെ ഒരു സര്‍വകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെന്‍ഷ്യല്‍ സര്‍വകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈല്‍ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സര്‍വകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തന്‍ (നരസിംഹബാലാദിത്യന്‍) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാര്‍ത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവര്‍ പഠിച്ചിരുന്നത്. 427 മുതല്‍ 1197 വരെയുള്ള എണ്ണൂറു വര്‍ഷക്കാലത്തോളം നളന്ദ പ്രവര്‍ത്തിച്ചു.

ഒരു കവാടമുള്ളതും ഉയര്‍ന്ന മതിലുകള്‍ കെട്ടി വേര്‍തിരിച്ചതുമായിരുന്നു സര്‍വകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത്. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയില്‍ ഏതാണ്ട് പതിനായിരം വിദ്യാര്‍ത്ഥികള്‍ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വര്‍ഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളില്‍ നിന്ന് ധനസഹായം ലഭിച്ചിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഷ്വാന്‍ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. നളന്ദയില്‍ ഒരുകാലത്ത് പ്രധാനാദ്ധ്യാപകനായിരുന്നു ശീലഭദ്രന്‍. പാണ്ഡിത്യം മൂലം തെക്കുകിഴക്കേ ഏഷ്യയില്‍ മുഴുവന്‍ അദ്ദേഹം പ്രശസ്തനായിരുന്നു. ശീലഭദ്രന്റെ പ്രശസ്തിയാണ്‌ ഷ്വാന്‍ ത് സാങിനെ നളന്ദ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്ന് അഭിപ്രായമുണ്ട്. പ്രശസ്ത ബുദ്ധമതചിന്തകനും ആയുര്‍വേദാചാര്യനുമായ നാഗാര്‍ജുനനും നളന്ദയിലെ അദ്ധ്യാപകനായിരുന്നു.

1193-ല്‍ ബക്തിയാര്‍ ഖില്‍ജി നളന്ദാസര്‍വകലാശാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സര്‍വകലാശാല ഒരു നൂറുവര്‍ഷം കൂടി നിലനിന്നുവെങ്കിലും അധ:പതനത്തിലേക്ക് കൂപ്പുകുത്തി.

രാജ്‌ഗിറിന് പതിനഞ്ചു കിലോമീറ്റര്‍ ദൂരെയാണ് നളന്ദയുടെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 800 വര്‍ഷങ്ങളായി ഈ അവശിഷ്ടങ്ങള്‍ അങ്ങനെ കിടക്കുന്നു. ഏകദേശം 1,50,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഈ അവശിഷ്ടങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ഹുയാന്‍സാങിന്റെ വിവരണം അടിസ്ഥാനമാക്കി നോക്കിയാല്‍ നളന്ദയുടെ 90 ശതമാനം ഭാഗവും ഇനിയും ചികഞ്ഞെടുത്തിട്ടില്ല. നശിച്ച് ആയിരത്തോളം വര്‍ഷങ്ങള്‍ക്കു ശേഷം നളന്ദ സര്‍വകലാശാല ഇന്ന് പുനര്‍നിര്‍മ്മിക്കാനൊരുങ്ങുന്നതായി വാര്‍ത്തയുണ്ട്.
Guide
മേയ് 1

ചരിത്രസംഭവങ്ങള്‍

305 - ഡയോക്ലിഷ്യനും മാക്സിമിയനും റോമന്‍ ചക്രവര്‍ത്തിപദം ഒഴിഞ്ഞു
1751 - അമേരിക്കയിലെ ആദ്യ ക്രിക്കറ്റ് മല്‍സരം അരങ്ങേറി
1834 - ബ്രിട്ടീഷ് കോളനികള്‍ അടിമത്തം നിര്‍ത്തലാക്കി
1840 - ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി

മറ്റു പ്രത്യേകതകള്‍

മേയ്‌ ദിനം

മേയ് 2

ചരിത്രസംഭവങ്ങള്‍

1953 - ഹുസൈന്‍ രാജാവ് ജോര്‍ദ്ദാനിലെ രാജാവായി വാഴിക്കപ്പെടുന്നു.
1982 - ഫാക്ലാന്‍ഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തര്‍വാഹിനി HMS Conqueror, അര്‍ജന്റീനിയന്‍ പടക്കപ്പലായ ARA General Belgrano യെ മുക്കി.

ചരമവാര്‍ഷികങ്ങള്‍

1519 - ലിയനാഡോ ഡാവിഞ്ചി, ഇറ്റലിക്കാരനായ നവോത്ഥാനനായകന്‍, ചിത്രകാരന്‍ (ജ. 1452)

മറ്റു പ്രത്യേകതകള്‍

ഇറാന്‍ - അദ്ധ്യാപക ദിനം
ഇന്തോനേഷ്യ - ദേശീയ വിദ്യാഭ്യാസ ദിനം

മേയ് 3

ചരിത്രസംഭവങ്ങള്‍

1494 - ക്രിസ്റ്റഫര്‍ കൊളംബസ് ഇന്ത്യയിലേക്കുള്ള യാത്രയില്‍ ആദ്യമായി കര കാണുന്നു; ഈ കര പിന്നീട് ജമൈക്ക എന്നറിയപ്പെട്ടു.
1802 - വാഷിംഗ്ടണ്‍ ഡി. സി. നഗരമായി.
1947 - യുദ്ധാനന്തര ജാപ്പനീസ് ഭരണഘടന നിലവില്‍‌വന്നു.
2002 - മിഗ്-21 വിമാനം ബാങ്ക് ഓഫ് രാജസ്ഥാനു മുകളില്‍ തകര്‍ന്നു വീണ് 8 പേര്‍ മരിക്കുന്നു.
2005 - ഇറാക്കിന്റെ ചരിത്രത്തില്‍ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു.

ചരമവാര്‍ഷികങ്ങള്‍

2006 - പ്രമോദ് മഹാജന്‍, മുന്‍ രാജ്യസഭാഗം (ജ. 1949)

മറ്റു പ്രത്യേകതകള്‍

ലോക പത്രസ്വാതന്ത്ര്യ ദിനം
അമേരിക്ക - ദേശീയ പ്രാര്‍ത്ഥനാ ദിനം
പോളണ്ട്, ജപ്പാന്‍ - ഭരണഘടനാ ദിനം

മേയ് 4

ചരിത്രസംഭവങ്ങള്‍

1493 - ഡിമാര്‍ക്കേഷന്‍ രേഖയെ അടിസ്ഥാനമാക്കി, പോപ്പ് അലക്സാണ്ടര്‍ ആറാമന്‍, അമേരിക്കയെ സ്പെയിനിനും പോര്‍ച്ചുഗലിനുമായി വിഭജിച്ചു.
1494 - കൊളംബസ് ജമൈക്കയിലെത്തി.
1675 - ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവ്, റോയല്‍ ഗ്രീനിച്ച് വാനനിരീക്ഷണകേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
1799 - നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം: ശ്രീരംഗപട്ടണം യുദ്ധത്തിന്റെ അന്ത്യം -‍ ജനറല്‍ ജോര്‍ജ് ഹാരിസിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി. ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടു.
1904 - പനാമ കനാലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
1912 - ഗ്രീക്ക് ദ്വീപായ റോഡ്സ്, ഇറ്റലി അധിനിവേശപ്പെടുത്തി.
1930 - ബ്രിട്ടീഷ് പൊലീസ്, മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്ത് യെര്‍‌വാദാ സെണ്ട്രല്‍ ജയിലിലേക്ക് മാറ്റി.
1953 - കിഴവനും കടലും (ദ് ഓള്‍ഡ് മാന്‍ ആന്റ് ദ് സീ) എന്ന കൃതിക്ക് ഏണസ്റ്റ് ഹെമിങ്‌വേ പുലിസ്റ്റര്‍ അവാര്‍ഡിനര്‍ഹനായി.
1979 - മാര്‍ഗരറ്റ് താച്ചര്‍ യു.കെ.യുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
1980 - യൂഗോസ്ലാവ്യന്‍ പ്രസിഡണ്ട് ജോസിപ് ബ്രോസ് ടിറ്റോ മരണമടഞ്ഞു.
1994 - ഗാസാ മുനമ്പിലും ജെറീക്കോവിലും പാലസ്തീന്‌ സ്വയംഭരണം അംഗീകരിച്ചു കൊണ്ട്, ഇസ്രയേല്‍ പ്രധാനമന്ത്രി യിറ്റ്ഷാക് റാബിനും പാലസ്തീന്‍ വിമോചനമുന്നണി നേതാവ് യാസര്‍ അരാഫതും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു.

മേയ് 5

ചരിത്രസംഭവങ്ങള്‍

553 - രണ്ടാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് തുടങ്ങി
1260 - കുബ്ലായി ഖാന്‍ മംഗോള്‍ ചക്രവര്‍ത്തിയായി
1494 - ക്രിസ്റ്റഫര്‍ കൊളംബസ് ജമൈക്കയില്‍ എത്തിച്ചേര്‍ന്നു
1640 - ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമന്‍ രാജാവ് ചെറു പാര്‍ലമെന്റ് പിരിച്ചുവിട്ടു
1944 - മഹാത്മാ ഗാന്ധി ജയില്‍ വിമോചിതനായി
1955 - പശ്ചിമ ജര്‍മനിക്ക് സമ്പൂര്‍ണ്ണ സ്വയംഭരണാധികാരം ലഭിച്ചു

ജന്മദിനങ്ങള്‍

1818 - കാറല്‍ മാര്‍ക്സ്

മറ്റു പ്രത്യേകതകള്‍

ഡെന്മാര്‍ക്ക്: വിമോചനദിനം(1945)
എത്യോപ്യ: വിമോചനദിനം(1941)
നെതര്‍ലാന്‍ഡ്സ്: വിമോചനദിനം(1945)
ഓസ്ട്രേലിയയുടെ വടക്കന്‍ പ്രദേശങ്ങള്‍: മെയ്ദിനം
ദക്ഷിണകൊറിയ: ശിശുദിനം
Guide
ഏപ്രില്‍ 26

ചരിത്രസംഭവങ്ങള്‍

1933 - ഗസ്റ്റപ്പോ എന്ന നാസി ജര്‍മ്മനിയുടെ രഹസ്യപ്പോലീസ് സ്ഥാപിതമായി.
1964 - ടാന്‍‌ഗന്യികയും സാന്‍സിബാറും ചേര്‍ന്ന് ടാന്‍സാനിയ രൂപീകൃതമായി.
1986 - ചെര്‍ണ്ണോബില്‍ ആണവ ദുരന്തം.

ഏപ്രില്‍ 27

ചരിത്രസംഭവങ്ങള്‍

1124 - ഡേവിഡ് ഒന്നാമന്‍ സ്കോട്‌ലന്റ് രാജാവായി
1941 - രണ്ടാം ലോക മഹായുദ്ധം: ജര്‍മന്‍ സൈന്യം ഏഥന്‍സില്‍ പ്രവേശിച്ചു.
1994 - ഗാബണിലെ ലിബ്രെവില്ലിയില്‍ നടന്ന വിമാനാപകടത്തില്‍ സാംബിയന്‍ ദേശീയ ഫുട്ബോള്‍ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.
2006 - ന്യൂയോര്‍ക്ക് നഗരത്തില്‍ ലോക വ്യാപാര കേന്ദ്രത്തിനായുള്ള പുതിയ കെട്ടിടം ഫ്രീഡം ടവറിന്റെ നിര്‍മാണമാരംഭിച്ചു.

ഏപ്രില്‍ 28

ചരിത്രസംഭവങ്ങള്‍

1792 - ഫ്രാന്‍സ് ഓസ്ട്രിയന്‍ നെതര്‍ലന്റ്സിനെ (ഇന്നത്തെ ബെല്‍ജിയം) ആക്രമിച്ചു. ഇത് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കംകുറിച്ചു.
1945 - ബെനിറ്റോ മുസോളിനി വധിക്കപ്പെട്ടു
1952 - ജപ്പാനില്‍ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.
2001 - കോടീശ്വരന്‍ ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായി

ഏപ്രില്‍ 29

ചരിത്രസംഭവങ്ങള്‍

1429 - ഓര്‍ലിയന്‍സിനെ മോചിപ്പിക്കാനായി ജോന്‍ ഓഫ് ആര്‍ക്ക് എത്തിച്ചേര്‍ന്നു.
1672 - ഫ്രാങ്കോ ഡച്ച് യുദ്ധം: ഫ്രാന്‍സിലെ ലൂയി പതിനാലാമാന്‍ നെതര്‍ലന്റിലേക്ക് അധിനിവേശം നടത്തി.
1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉള്‍ക്കടലിലെത്തിച്ചേര്‍ന്നു.
1882 - ലോകത്തിലെ ആദ്യ ട്രോളിബസ് ആയ എലക്ട്റോമോട്ട് ബര്‍ലിനില്‍ പരീക്ഷിക്കപ്പെട്ടു
1903 - കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ ഏകദേശം മൂന്നു കോടി ഘനമീറ്റര്‍ മണ്ണിടിഞ്ഞ് 70 പേര്‍ മരണമടഞ്ഞു.
1916 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടീഷുകാരുടെ ആറാം ഇന്ത്യന്‍ ഡിവിഷന്‍ കുത്തില്‍ വച്ച് ഒട്ടോമാന്‍ പടയോട് കീഴടങ്ങി.
1945 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയില്‍ വച്ച് ജര്‍മന്‍ സേന, സഖ്യകക്ഷികളോട് നിരുപാധികം കീഴടങ്ങി.
1945 - രണ്ടാം ലോകമഹായുദ്ധം: ബെര്‍ലിനിലെ ഒരു കിടങ്ങില്‍ വച്ച് അഡോള്‍ഫ് ഹിറ്റ്ലര്‍ ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറല്‍ കാള്‍ ഡോണിറ്റ്സിനെ തന്റെ പിന്‍‌ഗാമിയായി ഹിറ്റ്ലര്‍ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
1946 - ജപ്പാന്റെ പൂര്‍‌വപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു 28 ജപ്പാനീസ് നേതാക്കളേയും യുദ്ധക്കുറ്റത്തിന്റെ പേരില്‍ വിചാരണ നടത്തി.
1967 - മതപരമായ കാരണങ്ങളാല്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചതിന്‌ മുഹമ്മദ് അലിയുടെ ബോക്സിങ്ങ് ചാമ്പ്യന്‍ പട്ടം എടുത്തു കളഞ്ഞു.
1991 - ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയില്‍ മണിക്കൂറില്‍ 155 മീറ്റര്‍ വേഗത്തിലുള്ള ചുഴലിക്കാറ്റടിച്ച് 1,38,000-ത്തിലധികം പേര്‍ മരണമടഞ്ഞു. ഒരു കോടിയോളം പേര്‍ ഭവനരഹിതരായി.
2004 - 107 വര്‍ഷത്തെ പാരമ്പര്യമുള്ള വാഹനനിര്‍മ്മാണവ്യവസായ കമ്പനിയായ ഓള്‍ഡ്സ് മൊബൈല്‍ തന്റെ അവസാന കാര്‍ പുറത്തിറക്കി.
2005 - 29 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ച് സിറിയ ലെബനനില്‍ നിന്നും പിന്മാറി.

ജന്മദിനങ്ങള്‍

1848 - രാജാ രവിവര്‍മ്മ, ചിത്രകാരന്‍

ചരമവാര്‍ഷികങ്ങള്‍

1980 - ആല്‍ഫ്രെഡ് ഹിച്ച്‌കോക്ക്, ചലച്ചിത്ര സംവിധായകന്‍

ഏപ്രില്‍ 30

ചരിത്രസംഭവങ്ങള്‍

313 - റോമന്‍ ചക്രവര്‍ത്തിയായ ലിസിനിയസ് കിഴക്കന്‍ റോമാസാമ്രാജ്യം സം‌യോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി
1006 - രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും തിളക്കമേറിയ സൂപ്പര്‍നോവ SN 1006 ലൂപ്പസ് കോണ്‍സ്റ്റലേഷനില്‍ പ്രത്യക്ഷപ്പെട്ടു
1492- സ്പെയിന്‍ ക്രിസ്റ്റഫര്‍ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നല്‍കി.
1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാന്‍സില്‍ നിന്നു 15 മില്യണ്‍ ഡോളറിനു വാങ്ങി.
1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
1999 - കംബോഡിയ ആസിയാനില്‍ ചേര്‍ന്നു

ജന്മദിനങ്ങള്‍

1916 - ഇന്‍ഫര്‍മേഷന്‍ തിയറിയുടെ ഉപജ്ഞാതാവായ ക്ലോഡ് ഷാനണ്‍
Guide
ഏപ്രില്‍ 21

ചരിത്രസംഭവങ്ങള്‍

ബി.സി.ഇ. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.
1944 - ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന്‌ റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയില്‍ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.
1967 - ഗ്രീസില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, കേണല്‍ ജോര്‍ജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വര്‍ഷം നിലനിന്നു.

ഏപ്രില്‍ 22

ചരിത്രസംഭവങ്ങള്‍

1500 - പോര്‍ച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാള്‍, ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായി.
1915 - ഒന്നാം ലോകമഹായുദ്ധത്തില്‍ ആദ്യമായി രാസായുധം പ്രയോഗിച്ചു. രണ്ടാം യ്പ്രെസ് യുദ്ധത്തില്‍ ആയുധമായി ക്ലോറിന്‍ വാതകം പ്രയോഗിച്ചു.
1970 - ഭൗമദിനം ആദ്യമായി കൊണ്ടാടി.
1993 - വെബ് ബ്രൗസര്‍ ആയ മൊസൈക് 1.0 പുറത്തിറങ്ങി.
2006 - നേപ്പാളിലെ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യവാദികള്‍ നടത്തിയ പ്രക്ഷോഭത്തിനു നേരെ സുരക്ഷാസേന വെടിയുയര്‍ത്ത് 243 പേര്‍ക്ക് പരിക്കേറ്റു.

ഏപ്രില്‍ 23

ചരിത്രസംഭവങ്ങള്‍

1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
1920 - അംഗാരയില്‍ ഗ്രാന്റ് നാഷണല്‍ അസംബ്ലി ഓഫ് തുര്‍ക്കി സ്ഥാപിച്ചു.
1949 - ചൈനീസ് സിവില്‍ യുദ്ധം : പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി സ്ഥാപിതമായി.
1985 - കൊക്കകോള അതിന്റെ ഫോര്‍മുലയില്‍ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയില്‍ ചേരുന്ന 160-ആമത്തെ രാജ്യവും കോമണ്‍വെല്‍ത്തില്‍ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
1997 - അള്‍ജീരിയയില്‍ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു.
2003 - സാര്‍സ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകള്‍ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.

ജന്മദിനങ്ങള്‍

1858 - ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്സ് പ്ലാങ്ക്

ഏപ്രില്‍ 25

ചരിത്രസംഭവങ്ങള്‍

1859 - ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി
1901 - ന്യൂയോര്‍ക്ക് ആദ്യമായി അമേരിക്കയില്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാനമായി
1953 - ഫ്രാന്‍സിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സണ്‍ എന്നിവര്‍ ഡി.എന്‍.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.
1919 - ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഭ്രമണപഥത്തിലെത്തി.

ജന്മദിനങ്ങള്‍

1940 - അല്‍ പാസിനോ, ചലച്ചിത്ര നടന്‍


Guide
ഏപ്രില്‍ 16

ചരിത്രസംഭവങ്ങള്‍

1853 - ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടിയുടെ (ബോംബെയില്‍ നിന്നും താനെയിലേക്ക്) തുടക്കം.
1946 - സിറിയ സ്വതന്ത്രരാജ്യമായി.

ജന്മദിനങ്ങള്‍

1867 - ആദ്യത്തെ വിമാനം നിര്‍മ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കന്‍ വൈമാനികന്‍ വില്‍ബര്‍ റൈറ്റ്

ഏപ്രില്‍ 17

ചരിത്രസംഭവങ്ങള്‍

1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജര്‍മ്മനിക്കു മുന്‍പില്‍ കീഴടങ്ങി.
1964 - ജെറി മോക്ക്, വായുമാര്‍ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.
1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വര്‍ഷത്തെ യുദ്ധത്തിന്‌ അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.

ഏപ്രില്‍ 18

ചരിത്രസംഭവങ്ങള്‍

1946 - ലീഗ് ഓഫ് നേഷന്‍സ് പിരിച്ചു വിട്ടു.
1954 - ഗമാല്‍ അബ്ദല്‍ നാസര്‍ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
1980 - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവില്‍ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുന്‍പ് അറിയപ്പെട്ടിരുന്നത്. കനാന്‍ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.
1983 - ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കന്‍ എംബസി ഒരു ചാവേര്‍, ബോംബിട്ടു തകര്‍ത്തു. 63 പേര്‍ മരിച്ചു.
1993 - പാക്കിസ്ഥാന്‍ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാന്‍, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.

ജന്മദിനങ്ങള്‍

1958 - മാല്‍ക്കം മാര്‍ഷല്‍, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കളിക്കാരന്‍ (മ. 1999)

ചരമവാര്‍ഷികങ്ങള്‍

1955 - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, നോബല്‍ പുരസ്കാരജേതാവ് (ജ. 1879)

മറ്റു പ്രത്യേകതകള്‍

സിംബാബ്‌വെ - സ്വാതന്ത്ര്യ ദിനം

ഏപ്രില്‍ 19

ചരിത്രസംഭവങ്ങള്‍

1839 - ലണ്ടണ്‍ ഉടമ്പടി ബെല്‍ജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു.
1909 - ജൊവാന്‍ ഓഫ് ആര്‍ക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
1975 - ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു.
2005 - കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞടുക്കപ്പെട്ടു.

ജന്മദിനങ്ങള്‍

1915 - ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോ
1987 - മരിയ ഷറപ്പോവ - റഷ്യന്‍ ടെന്നീസ് കളിക്കാരി

ചരമവാര്‍ഷികങ്ങള്‍

1054 - ലിയോ ഒന്‍പതാമന്‍ മാര്‍പ്പാപ്പ (ജ. 1002)
1627 - ജോണ്‍ ബീമോണ്ട് - ആംഗലേയ കവി (ജ. 1583)
1881 - ബെഞ്ചമിന്‍ ഡിസ്രേലി - മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി (ജ. 1904)
1882 - ചാള്‍സ് ഡാര്‍‌വിന്‍ - അമേരിക്കന്‍ ജൈവശാസ്ത്രജ്ഞന്‍ (ജ. 1809)
1906 - പിയറെ ക്യുറി - ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍, നോബല്‍ സമ്മാനജേതാവ് (ജ. 1859)
1998 - ഒക്ടാവിയോ പാസ് - മെക്സിക്കന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനും, നോബല്‍ സമ്മാനജേതാവും (ജ. 1914)

മറ്റു പ്രത്യേകതകള്‍

സൈക്കിള്‍ ദിവസം
വെനിസ്വേലയുടെ സ്വാതന്ത്ര്യപ്രഖ്യാപന ദിനം

ഏപ്രില്‍ 20

ചരിത്രസംഭവങ്ങള്‍

1792 - ഓസ്ട്രിയയുമായി ഫ്രാന്‍സ് യുദ്ധം പ്രഖ്യാപിച്ചു. 1902 - പിയറി, മേരി ക്യൂറി ദമ്പതികള്‍, റേഡിയം ക്ലോറൈഡ് വേര്‍തിരിച്ചെടുത്തു.

ജന്മദിനങ്ങള്‍

1909 - മുന്‍ കേരള മുഖ്യമന്ത്രി ആര്‍. ശങ്കര്‍
Guide
ഏപ്രില്‍ 11

ചരിത്രസംഭവങ്ങള്‍

1957 - സിംഗപ്പൂരിന്‌ സ്വയംഭരണം നല്‍കാനുള്ള വ്യവസ്ഥ ബ്രിട്ടണ്‍ അംഗീകരിച്ചു

ഏപ്രില്‍ 12

ചരിത്രസംഭവങ്ങള്‍

1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയന്‍ ജാക്ക് തിരഞ്ഞെടുത്തു.
1931 - മണിക്കൂറില്‍ 231 മൈല്‍ വേഗമുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കയിലെ വാഷിങ്ടണ്‍ മലനിരകളില്‍ രേഖപ്പെടുത്തി.
1961 - മനുഷ്യന്‍ ശൂന്യാകാശത്തെത്തി: റഷ്യന്‍ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിന്‍ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.

ചരമവാര്‍ഷികങ്ങള്‍

വിശ്വേശ്വരയ്യ

ഏപ്രില്‍ 13

ചരിത്രസംഭവങ്ങള്‍

1111 - ഹെന്രി അഞ്ചാമന്‍ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി.
1204 - നാലാം കുരിശുയുദ്ധം: കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി.
1849 - ഹംഗറി റിപ്പബ്ലിക്കായി.
1919 - ജാലിയന്‍വാലാബാഗ് കൂട്ടക്കൊല: നിരായുധരായ 379-ലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നു.
1939 - ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധസമരം ലക്ഷ്യമാക്കി, ഹിന്ദുസ്ഥാനി ലാല്‍ സേന എന്ന സംഘടന രൂപീകരിക്കപ്പെട്ടു.

ഏപ്രില്‍ 14

ചരിത്രസംഭവങ്ങള്‍

1865 - അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ ഫോര്‍ഡ് തിയറ്ററില്‍ വച്ച് വെടിയേറ്റു. ജോണ്‍ വില്‍ക്സ് ബൂത്ത ആണ്‌ ലിങ്കണെ വെടിവച്ചത്.
1915 - തുര്‍ക്കി, അര്‍മേനിയയില്‍ അധിനിവേശം നടത്തി.
1944 - ബോംബേ തുറമുഖത്ത് 300-ഓളം പേര്‍ മരിച്ച സ്ഫോടനം.
1962 - ജോര്‍ജസ് പോമ്പിഡോ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
1986 - ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ 92 പേര്‍ മരിച്ചു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.
2003 - 99.99 ശതമാനം കൃത്യതയില്‍ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച്, മനുഷ്യ ജീനോം പദ്ധതി പൂര്‍ത്തീകരിച്ചു.

ജന്മദിനങ്ങള്‍

1891 - ബി.ആര്‍. അംബേദ്കര്‍

ചരമവാര്‍ഷികങ്ങള്‍

1962 - മോക്ഷഗുണ്ടം വിശ്വേശരയ്യ

ഏപ്രില്‍ 15

ചരിത്രസംഭവങ്ങള്‍

1865 - അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ മരണമടഞ്ഞു. തലേദിവസം ജോണ്‍ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടര്‍ന്നാണ്‌ അദ്ദേഹം മരണമടഞ്ഞത്.
1892 - ജനറല്‍ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
1912 - ഒരു മഞ്ഞുമലയില്‍ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങി. 1503 പേര്‍ക്ക് മരണം സംഭവിച്ചു.
1955 - ആദ്യ മക്ഡോണാള്‍ഡ് റെസ്റ്റോറന്റ് ഇല്ലിനോയിസില്‍ ആരംഭിച്ചു

ജന്മദിനങ്ങള്‍

1926 - മലയാളനാടകവേദിയില്‍ നാടകകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട എസ്.എല്‍. പുരം സദാനന്ദന്‍
Guide
ഏപ്രില്‍ 5 1957 മുതല്‍ ജുലൈ 31 1959 വരെ. ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ മന്ത്രിസഭ എന്ന ഘ്യാതിയും ഈ മന്ത്രിസഭയ്ക്കാണ്‌.(ലോകത്തിലെ ആദ്യത്തേത്‌ 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയില്‍ തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ചണ്‌ഢി ജഗന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന മന്തിസഭയാണ്)

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍, ഇടത്തു നിന്ന്: ടി.എ. മജീദ്‌, വി.ആര്‍. കൃഷ്ണൈയ്യര്‍, കെ.പി. ഗോപാലന്‍, ടി.വി. തോമസ്‌, ഡോ. എ.ആര്‍ മേനൊന്‍, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, സി. അച്യുതമേനോന്‍, കെ.ആര്‍. ഗൗരി, ജോസഫ്‌ മുണ്ടശ്ശേരി,കെ.സി. ജോര്‍ജ്ജ്‌, പി.കെ. ചാത്തന്‍















































































































































ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌മുഖ്യമന്ത്രി
2സി. അച്യുതമേനോന്‍സാമ്പത്തികം
3ടി.വി. തോമസ്‌ഗതാഗതം, തൊഴില്‍
4കെ.സി. ജോര്‍ജ്ജ്‌ഭക്ഷ്യം, വനം
5കെ.പി. ഗോപാലന്‍വ്യവസായം
6ടി.എ. മജീദ്‌പൊതുമരാമത്ത്‌
7പി.കെ. ചാത്തന്‍സ്വയം ഭരണം
8ജോസഫ്‌ മുണ്ടശ്ശേരിവിദ്യാഭ്യാസം, സഹകരണം
9കെ.ആര്‍. ഗൗരിറവന്യൂ, ഏക്സൈസ്‌
10വി.ആര്‍. കൃഷ്ണയ്യര്‍നിയമം, വിദ്യുച്ഛക്തി
11ഡോ. എ.ആര്‍ മേനൊന്‍ആരോഗ്യം
Guide
ഏപ്രില്‍ 6

ചരിത്രസംഭവങ്ങള്‍

ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാര്‍ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
1652 - ഡച്ച് നാവികന്‍ ജാന്‍ വാന്‍ റീബീക്ക് പ്രതീക്ഷാമുനമ്പില്‍ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ്‌ കേപ്പ് ടൗണ്‍ എന്ന പട്ടണം ആയി മാറിയത്.
1782 - താക്സിന്‍ രാജാവിനെ പിന്തുടര്‍ന്ന് രാമന്‍ ഒന്നാമന്‍ തായ്‌ലന്റ് രാജാവായി.
1909 - റോബര്‍ട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1938 - ടെഫ്ലോണ്‍ കണ്ടുപിടിച്ചു.
1941 - രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ഏര്‍ളി ബേര്‍ഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
1973 - പയനിയര്‍ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
1984 - പോള്‍ ബിയയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂണ്‍ റിപബ്ലിക്കന്‍ ഗ്വാര്‍ഡ് അംഗങ്ങള്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ ആക്രമിച്ചു.
1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യന്‍ ചാമ്പ്യന്‍ഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോള്‍ ടീം ആയി.
2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ 90-ല്‍ അധികം പേര്‍ മരിക്കുകയും ,50000 പേര്‍ ഭവനരഹിതരാകുകയും ചെയ്തു.

ഏപ്രില്‍ 7

ചരിത്രസംഭവങ്ങള്‍

1795 - മീറ്റര്‍, ദൂരം അളക്കുന്നതിനുള്ള അടിസ്ഥാന ഏകകമായി ഫ്രാന്‍സ് അംഗീകരിച്ചു.
1939 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി അല്‍ബേനിയയില്‍ അധിനിവേശം നടത്തി.
1940 - ബുക്കര്‍ ടി. വാഷിങ്ടണ്‍, അമേരിക്കയില്‍ തപാല്‍ സ്റ്റാമ്പില്‍ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി.
1945 - കന്റാരോ സുസുകി ജപ്പാന്റെ നാല്പത്തിരണ്ടാമത് പ്രധാനമന്ത്രിയായി.
1946 - സിറിയ, ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
1948 - ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ലോകാരോഗ്യസംഘടന നിലവില്‍ വന്നു.
1953 - ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറലായി ഡാഗ് ഹാമ്മര്‍സ്കോള്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു.
1955 - കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അന്തോണി ഈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
1956 - മൊറോക്കോക്കു മേലുള്ള നിയന്ത്രണം സ്പെയിന്‍ പിന്‍വലിച്ഛു.
1963 - യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ജോസിപ് ബ്രോസ് ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി.
1969 - ഇന്റര്‍നെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആര്‍.എഫ്.സി.-1 പ്രസിദ്ധീകരിച്ചു.
1978 - ന്യൂട്രോണ്‍ ബോംബിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, അമേരിക്കന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍ തടഞ്ഞു.
1989 - സോവിയറ്റ് അന്തര്‍വാഹിനി കോംസോമോലെറ്റ്സ്, നാല്പ്പത്തിരണ്ട് നാവികരുമായി നോര്‍വേ തീരത്ത് മുങ്ങി.
2003 - അമേരിക്കന്‍ സൈന്യം ബാഗ്ദാദ് പിടിച്ചടക്കി.

മറ്റു പ്രത്യേകതകള്‍

ലോകാരോഗ്യദിനം

ഏപ്രില്‍ 8

ചരിത്രസംഭവങ്ങള്‍

217 - റോമന്‍ ചക്രവര്‍ത്തിയായ കറക്കള കൊല്ലപ്പെട്ടു.
1899 - മാര്‍ത്ത പ്ലേസ്, വൈദ്യുതകസേരയില്‍ വധശിക്കക്കു വിധേയയായ ആദ്യ വനിതയായി.
1929 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: ഭഗത് സിംഗും ബതുകേശ്വര്‍ ദത്തും ദില്ലി സെന്‍‌ട്രല്‍ അസ്സെംബ്ലിയില്‍ ബോംബെറിഞ്ഞു.
1946 - ലീഗ് ഓഫ് നേഷന്‍സിന്റെ അവസാന സമ്മേളനം. ഐക്യരാഷ്ട്രസഭയുടെപിറവിക്ക് ഇത് വഴിതെളിച്ചു.
1950 - ഇന്ത്യയും പാക്കിസ്ഥാനും ദില്ലി ഉടമ്പടിയില്‍ ഒപ്പുവച്ചു.
1957 - സൂയസ് കനാല്‍ വീണ്ടും തുറന്നു.
1973 - സൈപ്രസില്‍ ഭീകരവാദികളുടെ 32 ബോംബാക്രമണങ്ങള്‍.
1999 - ഹരിയാന ഗണപരിഷത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിച്ചു.

ഏപ്രില്‍ 9

ചരിത്രസംഭവങ്ങള്‍

1241 - ലീഗ്നിറ്റ്സ് യുദ്ധം: പോളണ്ടിന്റേയും ജര്‍മനിയുടേയും സൈന്യത്തെ മംഗോളിയര്‍ കീഴടക്കി.
1413 - ഹെന്രി അഞ്ചാമന്‍ ഇംഗ്ലണ്ടിലെ രാജാവായി
1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉള്‍ക്കടല്‍ കണ്ടെത്തി.
1940 - രണ്ടാം ലോകമഹായുദ്ധം: ഡെന്മാര്‍ക്കിലേക്കും നോര്‍വേയിലേക്കും ജര്‍മനി കടന്നുകയറി.
1953 - ആദ്യ ത്രിമാനചലച്ചിത്രമായ ഹൗസ് ഓഫ് വാക്സ് പ്രദര്‍ശനമാരംഭിച്ചു.
1957 - സൂയസ് കനാല്‍ കപ്പല്‍ഗതാഗതത്തിനായി തുറന്നു കൊടുത്തു.
1967 - ബോയിങ് 737-ന്റെ ആദ്യ പറക്കല്‍
1991 - ജോര്‍ജിയ സോവിയറ്റ് യൂണിയനില്‍ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

ഏപ്രില്‍ 10

ചരിത്രസംഭവങ്ങള്‍

1790 - അമേരിക്കയില്‍ പേറ്റന്റ് രീതി നിലവില്‍ വന്നു.
1912 - ടൈറ്റാനിക് കപ്പല്‍ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും തുടക്കം കുറിച്ചു.
1941 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികള്‍ യൂഗോസ്ലാവ്യയുടെ പ്രദേശങ്ങള്‍ ചേര്‍ത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്രരാജ്യം രൂപീകരിച്ചു.

Guide
ഏപ്രില്‍ 1

ചരിത്രസംഭവങ്ങള്‍

1826 - സാമുവല്‍ മൊറെ, ആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ് കരസ്ഥമാക്കി.
1867 - സിംഗപ്പൂര്‍ ബ്രിട്ടീഷ് കോളനിയായി.
1924 - ബിയര്‍ ഹാള്‍ അട്ടിമറിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഹിറ്റ്ലറെ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.‍ എങ്കിലും അദ്ദേഹത്തിന് ഒന്‍പതു മാസം മാത്രമേ ജയിലില്‍ ചെലവഴിക്കേണ്ടി വന്നുള്ളൂ.
1946 - മലേഷ്യയുടെ മുന്‍‌രൂപമായ മലയന്‍ യൂണിയന്‍ രൂപീകരിക്കപ്പെട്ടു.
1948 - ഫറവോ ദ്വീപുകള്‍ ഡെന്മാര്‍ക്കില്‍ നിന്നും സ്വതന്ത്രമായി.
1949 - അയര്‍ലന്റ് ഫ്രീ സ്റ്റേറ്റിലെ 26 കൌണ്ടികള്‍ ചേര്‍ന്ന് അയര്‍ലന്റ് റിപ്പബ്ലിക്ക് രൂപം കൊണ്ടു.
1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ആരംഭിച്ചു.
1976 - സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേര്‍ന്ന് ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചു.
1979 - ഇറാന്‍ ഇസ്ലാമിക റിപ്പബ്ലിക്കായി.
1996 - കേരളത്തില്‍ ചാരായം നിരോധിച്ചു.
2001 - യൂഗോസ്ലാവ്യയുടെ മുന്‍ പ്രസിഡണ്ട് സ്ലോബെദാന്‍ മിലോസെവിച്ച് യുദ്ധക്കുറ്റങ്ങളുടെ വിചാരണക്ക് പ്രത്യേക പോലീസ് സേനക്കു മുന്‍പാകെ കീഴടങ്ങി.
2004 - ഗൂഗിളിന്റെ ഇ-മെയില്‍ സംവിധാനമായ ജിമെയില്‍ പുറത്തിറക്കി.

ജന്മദിനങ്ങള്‍

1929 - മിലന്‍ കുന്ദേര, ചെക് എഴുത്തുകാരന്‍ .

ചരമവാര്‍ഷികങ്ങള്‍

2007 കേരളത്തിലെ പ്രശസ്തനായ വാസ്തു ശില്പ വിദഗ്ദ്ധന്‍ ലാറി ബേക്കര്‍ തിരുവനന്തപുരത്ത് അന്തരിച്ചു.

മറ്റു പ്രത്യേകതകള്‍

വിഡ്ഢി ദിനം
ലോക പക്ഷിദിനം.
ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷാരംഭം.

ഏപ്രില്‍ 2

ചരിത്രസംഭവങ്ങള്‍

1982 - ഫോക്‍ലാന്‍‌ഡ് യുദ്ധം. തെക്കെ അമേരിക്കയിലെ ഫോക്‍ലാന്‍‌ഡ് ദ്വീപിന്റെ അവകാശത്തെച്ചൊല്ലി ബ്രിട്ടണും അര്‍ജന്റീനയും തമ്മില്‍ സംഘര്‍ഷം
1984 - റഷ്യന്‍ ശൂന്യാകാശവാഹനമായ സോയുസ് ടി-11-ല്‍ സഞ്ചരിച്ച് രാകേഷ് ശര്‍മ്മ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി.

ജന്മദിനങ്ങള്‍

1927 - ഫ്രാഞ്ചെസ് പുഷ്കാസ് - ഹംഗറിയുടെ ഫുട്ബോള്‍ ഇതിഹാസം.

ചരമവാര്‍ഷികങ്ങള്‍

2005 - ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, കത്തോലിക്കാ സഭാതലവന്‍.

ഏപ്രില്‍ 3

ചരിത്രസംഭവങ്ങള്‍

1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായി ജോസഫ് സ്റ്റാലിന്‍ സ്ഥാനമേറ്റു.

ചരമവാര്‍ഷികങ്ങള്‍

1680 - ശിവജി ചക്രവര്‍ത്തി, മറാഠ സാമ്രാജ്യ സ്ഥാപകന്‍ .
1871 മലയാള അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചമിന്‍ ബെയ്‌ലി
1914 - വില്യം ലോഗന്‍

ഏപ്രില്‍ 4

ചരിത്രസംഭവങ്ങള്‍

1581 - ഫ്രാന്‍സിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂര്‍ത്തിയാക്കി.
1721 - റോബര്‍ട്ട് വാല്‍പോള്‍ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
1814 - നെപ്പോളിയന്‍ ആദ്യമായി അധികാരഭ്രഷ്ടനായി.
1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചു.
1841 - അമേരിക്കന്‍ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്രി ഹാരിസണ്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോള്‍ മരണമടയുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഹാരിസണ്‍.
1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 3,70,000 പേര്‍ കൊല്ലപ്പെട്ടു.
1939 - ഫൈസല്‍ രണ്ടാമന്‍ ഇറാക്കിലെ രാജാവായി.
1945 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് സേന ഹംഗറി പിടിച്ചെടുത്തു.
1949 - 12 രാജ്യങ്ങള്‍ ചേര്‍ന്ന് നാറ്റോ ഉടമ്പടി ഒപ്പു വച്ചു.
1960 - സെനഗല്‍ സ്വതന്ത്രരാജ്യമായി.
1968 - അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ മെംഫിസിസില്‍ വെടിയേറ്റു മരിച്ചു.
1968 - നാസാ അപ്പോളോ 6 വിക്ഷേപിച്ചു.
1975 - ബില്‍ ഗേറ്റ്സും പോള്‍ അല്ലനും ചേര്‍ന്ന് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ സ്ഥാപിച്ചു.
1979 - പാക്കിസ്ഥാന്‍ പ്രസിഡന്റ് സു‌ള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നു.
1994 - മാര്‍ക് ആന്‍ഡ്രീസെനും ജിം ക്ലാര്‍ക്കും ചേര്‍ന്ന് മൊസൈക് കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്ന പേരില്‍ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു.

ജന്മദിനങ്ങള്‍

1933 - മലയാളചലച്ചിത്രനടന്‍ ബാലന്‍ കെ. നായര്‍

ചരമവാര്‍ഷികങ്ങള്‍

1968 - അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ പൗരാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ ജൂനിയര്‍

ഏപ്രില്‍ 5

ചരിത്രസംഭവങ്ങള്‍

1804 - സ്കോട്ട്ലന്റിലെ‍ പോസിലില്‍ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉല്‍ക്കാപതനം. (ഹൈ പോസില്‍ ഉല്‍ക്ക എന്നാണ്‌ ഇത് അറിയപ്പെടുന്നത്).
1897 - ഗ്രീസും തുര്‍ക്കിയും തമ്മില്‍ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുര്‍ക്കിയിലെ ഒട്ടോമന്‍ സാമ്രാജ്യം പ്രഖ്യാപിച്ചു.
1930 - ഉപ്പുസത്യാഗ്രഹം: ദണ്ഡിയാത്രയുടെ പരിസമാപ്തി. മഹാത്മാഗാന്ധിയും അനുയായികളും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്‍ നാവികസേന കൊളംബോ ആക്രമിച്ചു. ബ്രിട്ടീഷ് കപ്പല്‍പ്പടയുടെ, എച്ച്.എം.എസ്. കോണ്‍വാള്‍, എച്ച്.എം.എസ്. ഡോര്‍സെറ്റ്ഷെയര്‍ എന്നീ കപ്പലുകള്‍ മുക്കി.
1944 - രണ്ടാം ലോകമഹായുദ്ധം: ഗ്രീക്ക് പട്ടണമായ ക്ലെയ്സോറയിലെ 270 താമസക്കാരെ ജര്‍മനിക്കാര്‍ കൊന്നൊടുക്കി.
1955 - അനാരോഗ്യം നിമിത്തം, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
1956 - ഫിഡല്‍ കാസ്ട്രോ, ക്യൂബന്‍ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു.
1957 - കേരളത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Guide
കായലുകള്‍

കടലുമായി ബന്ധപ്പെട്ട ജലാശയങ്ങളായ കായലുകള്‍34 എണ്ണമാണ്‌ കേരളത്തിലുള്ളത്. ഇവയില്‍ 27 എണ്ണം കടലുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. 7 എണ്ണം ഉള്‍നാടന്‍ ജലാശയങ്ങളഅണ്‌. ഈ കായലുകള്‍ ബന്ധിപ്പിക്കുന്ന 448 കി.മീ. നീളം വരുന്ന ഉള്‍നാടന്‍ ജലപാതകള്‍ ഉണ്ട്. മിക്ക കായലുകളിലും 24 മണിക്കൂറില്‍ രണ്ടു പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു. പ്രധാനകായലുകള്‍ താഴെപറയുന്നവയാണ്‌: വേളിക്കായല്‍, അഷ്ടമുടിക്കായല്‍, വേമ്പനാട്ടുകായല്‍, കൊടുങ്ങല്ലൂര്‍ ‍കായല്‍, കഠിനകുളം കായല്‍, അഞ്ചുതെങ്ങുകായല്‍, ഇടവാ-നടയറക്കായലുകള്‍, പരവൂര്‍ കായല്‍,പൊന്നാനി(കടലുണ്ടി)ക്കായല്‍

ഇത് കൂടാതെ നിരവധി ശുദ്ധജല കായലുകള്‍ കേരളത്തില്‍ ഉണ്ട്. തൃശൂര്‍ ജില്ലയിലെ ഏനാമാക്കല്‍, മണക്കൊടി എന്നിവ ശുദ്ധജലതടാകങ്ങള്‍ ആണ്‌. കുമ്പള കല്‍നട്, ബേക്കല്‍ എന്നിവടങ്ങളിലും കായലുകള്‍ ഉണ്ട്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകമാണ്‌ ഏറ്റവും വലിയ ശുദ്ധജലതടാകം. 3.7 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ തടാകത്തിന്റെ കൂടിയ ആഴം 14 മീറ്ററാണ്‌.

നദികള്‍

കേരളത്തില്‍ 44 നദികള്‍ ഉണ്ട്. 41 എണ്ണം സഹ്യപര്‍വ്വതത്തില്‍ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുമ്പോള്‍ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിലെ നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്നു എന്നകാരണത്താല്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ നദികളെ അപേക്ഷിച്ച് നീളം കുറവാണ്. 244 കി.മീ നീളമുള്ള പെരിയാര്‍ നദിയാണ് കേരളത്തിലെ ഏറ്റവും നീളമുള്ള നദി. രണ്ടാം സ്ഥാനം ഭാരതപ്പുഴക്കും മൂന്നാംസ്ഥാനം പമ്പയാറിനുമാണ്‌. 100 കി.മീ കൂടുതല്‍ നീളമുള്ള 11 നദികള്‍ ഉണ്ട്.

പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍:

നെയ്യാര്‍, കരമനയാര്‍, മാമം നദി, വാമനപുരം നദി, ഇത്തിക്കരയാറ്, അയിരൂര്‍പുഴ, കല്ലടയാര്‍, പള്ളിക്കലാറ്, അച്ചന്‍‌കോവിലാറ്, പമ്പ, മണിമലയാറ്, മീനച്ചിലാറ്, മൂവാറ്റുപുഴ (പുഴ) , പെരിയാര്‍, ചാലക്കുടിപ്പുഴ, കരുവന്നൂര്‍പുഴ, പുഴയ്ക്കല്പുഴ, കീച്ചേരിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍പ്പുഴ, കടലുണ്ടിപ്പുഴ (കരിമ്പുഴ) , ചാലിയാര്‍ (ബേപ്പൂര്‍പ്പുഴ), കല്ലായിപ്പുഴ, കോരപ്പുഴ, കുറ്റ്യാടിപ്പുഴ, മയ്യഴി, തലശ്ശേരിപ്പുഴ, അഞ്ചരക്കണ്ടിപ്പുഴ, വളപട്ടണം‌പുഴ, കുപ്പം പുഴ, രാമപുരംനദി, പെരുവമ്പപ്പുഴ, കവ്വായിപ്പുഴ, കാര്യങ്കോടുപുഴ (തേജസ്വിനി), നീലേശ്വരം‌പുഴ, ചിത്താരിപ്പുഴ, ചന്ദ്രഗിരിപ്പുഴ, മെഗ്രാല്‍, ഷിറിയപ്പുഴ, ഉപ്പള, മഞ്ചേശ്വരംപുഴ.

കിഴക്കോട്ടൊഴുകുന്ന നദികള്‍:

കബനി, ഭവാനി പാമ്പാര്‍.

പ്രധാന നദീജല പദ്ധതികള്‍


















































ജലവൈദ്യുത പദ്ധതികള്‍

ജില്ല

ബന്ധപ്പെട്ട നദി/നദികള്‍
പള്ളിവാസല്‍ഇടുക്കിമുതിരപ്പുഴ (പെരിയാര്‍)
ചെങ്കുളംഇടുക്കിമുതിരപ്പുഴ (പെരിയാര്‍)
നേര്യമംഗലംഇടുക്കിമുതിരപ്പുഴ (പെരിയാര്‍)
പന്നിയാര്‍ഇടുക്കിപന്നിയാര്‍
ഇടുക്കിഇടുക്കിചെറിയതോണി-പെരിയാര്‍
പെരിങ്ങല്‍കുത്ത്തൃശൂര്‍ചാലക്കുടിപ്പുഴ
ഷോളയാര്‍തൃശൂര്‍ഷോളയാര്‍
കുറ്റ്യാടിവയനാട്കുറ്റ്യാടിപ്പുഴ
ഇടമലയാര്‍എറണാകുളംഇടമലയാര്‍ (പെരിയാര്‍)
ശബരിഗിരിപത്തനംതിട്ടപമ്പ-കക്കി
കല്ലടകൊല്ലംകല്ലടനദി
Guide
മാര്‍ച്ച് 26

ചരിത്രസംഭവങ്ങള്‍

1552 - ഗുരു അമര്‍ദാസ് മൂന്നാം സിഖ് ഗുരുവായി.
1953 - ജോനസ് സാല്‍ക് ആദ്യ പോളിയോ പ്രതിരോധമരുന്ന് വികസിപ്പിച്ചതായി പ്രസ്താവിച്ചു.
1971 - കിഴക്കന്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് എന്ന പേരില്‍ പാക്കിസ്ഥാനില്‍ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു

ജന്മദിനങ്ങള്‍

1973 - ഗൂഗിള്‍ സഹസ്ഥാപകനായ ലാറി പേജ്

മാര്‍ച്ച് 27

ചരിത്രസംഭവങ്ങള്‍

1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മല്‍സരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മില്‍ എഡിന്‍ബറോയിലെ റൈബേണ്‍ എന്ന സ്ഥലത്തു നടന്നു
1918 - മോള്‍ഡോവയും ബെസറേബ്യയും റുമേനിയയില്‍ ചേര്‍ന്നു
1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി
1968 - യൂറി ഗഗാറിന്‍ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
1970 - കോണ്‍കോര്‍ഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി

മാര്‍ച്ച് 28

ചരിത്രസംഭവങ്ങള്‍

1910 - ഹെന്‍റി ഫേബര്‍ ആദ്യത്തെ ജലത്തില്‍ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി
1913 - ഗ്വാട്ടിമാല ബ്യൂണ്‍സ് ഐരിസ് പകര്‍പ്പവകാശ ഉടമ്പടിയില്‍ ഒപ്പു വെച്ചു
1930 - തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുള്‍, അങ്കാറ എന്നാക്കി മാറ്റി.

ചരമവാര്‍ഷികങ്ങള്‍

1941 - ബ്രിട്ടീഷ് എഴുത്തുകാരി വിര്‍ജീനിയ വൂള്‍ഫിന്റെ ചരമദിനം

മാര്‍ച്ച് 29

ചരിത്രസംഭവങ്ങള്‍

1799 - സംസ്ഥാനത്ത് അടിമത്തം ക്രമേണ നിര്‍ത്തലാക്കുന്നതിനുള്ള നിയമം ന്യൂ യോര്‍ക്ക് പാസാക്കി.
1807 - വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
1849 - പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി.
1857 - ശിപായി ലഹള എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരത്തിന്റെ ആരംഭം - മംഗല്‍ പാണ്ഡേ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു.
1973 - വിയറ്റ്നാം യുദ്ധം: അവസാന അമേരിക്കന്‍ സൈനികനും തെക്കന്‍ വിയറ്റ്നാം വിട്ടു പോയി.
1974 - നാസയുടെ മറൈനെര്‍ 10, ബുധനിലെത്തുന്ന ആദ്യ ശൂന്യാകാശപേടകമായി. 1973 നവംബര്‍ 3-നാണ് ഇത് വിക്ഷേപിച്ചത്.
1993 - എഡോവാര്‍ഡ് ബല്ലഡര്‍, ഫ്രഞ്ചുപ്രധാനമന്ത്രിയായി.
2004 - ബള്‍ഗേറിയ, എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങള്‍ നാറ്റോ അംഗരാജ്യങ്ങളായി.
2004 - മദ്യശാലകളും ഭക്ഷണശാലകളും‍ അടക്കമുള്ള എല്ലാ തൊഴിത്സ്ഥലങ്ങളിലും പുകവലി നിരോധിച്ച ആദ്യരാജ്യമായി അയര്‍ലന്റ് മാറി.

മാര്‍ച്ച് 30

ചരിത്രസംഭവങ്ങള്‍

240 ബി.സി - ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതില്‍ ആദ്യത്തെ സൗരപ്രദക്ഷിണം
1842 - ഡോക്ടര്‍ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തേഷ്യ ഉപയോഗിച്ചു
1858 - ഹൈമന്‍ ലിപ്‌മാന്‍ ഇറേസര്‍ പിടിപ്പിച്ച പെന്‍സിലിനു പേറ്റന്റ് എടുത്തു
1951 - റെമിങ്ടണ്‍ റാന്‍ഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറൊയ്ക്ക് നല്‍കി.
1997 - യുണൈറ്റഡ് കിങ്ഡത്തില്‍ ചാനല്‍ ഫൈവ് പ്രവര്‍ത്തനമാരംഭിച്ചു.

ചരമവാര്‍ഷികങ്ങള്‍

2005 - ഒ.വി.വിജയന്റെ ചരമദിനം

മാര്‍ച്ച് 31

1866 - സ്പാനിഷ് നാവികര്‍, ചിലിയിലെ വാല്പരൈസോ തുറമുഖത്ത് ബോംബിട്ടു.
1889 - ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം ഉല്‍ഘാടനം ചെയ്തു.
1917 - വെസ്റ്റ് ഇന്‍ഡീസിലെ വെര്‍ജിന്‍ ദ്വീപ്, ഡെന്മാര്‍ക്കില്‍ നിന്നും അമേരിക്ക 25 ദശലക്ഷം ഡോളറിന് കൈവശപ്പെടുത്തി.
1931 - നിക്കരാഗ്വേയിലെ മനാഗ എന്ന പട്ടണം ഒരു ഭൂകമ്പം മൂലം തകര്‍ന്നു. 2000 പേരോളം കൊല്ലപ്പെട്ടു.
1946 - ഗ്രീസില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്.
1959 - പതിനാലാമത് ദലൈലാമ, ടെന്‍സിന്‍ ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി.
1966 - ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാഹാശവാഹനമായ ലൂണാ 10 സോവ്യറ്റ് യൂണിയന്‍ വിക്ഷേപിച്ചു.
1979 - മാള്‍ട്ടാദ്വീപില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാള്‍ട്ടാ സ്വാതന്ത്ര്യദിനം.
1994 - മനുഷ്യപരിണാമത്തിലെ നാഴികക്കല്ലായ ആസ്ത്രെലപ്പിക്കസ് അഫാറെന്‍സിസ്-ന്റെ തലയോട് കണ്ടെത്തിയതായി നാച്വര്‍ മാസിക റിപ്പോര്‍ട്ട് ചെയ്തു.
1998 - നെറ്റ്സ്കേപ്പ് അതിന്റെ ബ്രൌസറിന്റെ സോഴ്സ്കോഡ് സ്വതന്ത്രസോഫ്റ്റ്വെയറായി പ്രസിദ്ധീകരിച്ചു. ഇത് മോസില്ലയുടെ നിര്‍മ്മിതിക്ക് വഴിതെളിച്ചു.

ജന്മദിനങ്ങള്‍

1596 - ആധുനിക തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ചിന്തകന്‍ റെനെ ദെക്കാര്‍ത്തെ

ചരമവാര്‍ഷികങ്ങള്‍

2008 - മലയാളകവി കടമ്മനിട്ട രാമകൃഷ്ണന്‍
Guide
മാര്‍ച്ച് 21

ചരിത്രസംഭവങ്ങള്‍

1413 - ഹെന്രി അഞ്ചാമന്‍ ഇംഗ്ലണ്ടിലെ രാജാവായി.
1844 - ബഹായി കലണ്ടറിന്റെ തുടക്കം. ബഹായി കലണ്ടറിലെ ആദ്യവര്‍ഷത്തെ ആദ്യ ദിവസം.
1857 - ജപ്പാനിലെ ടോക്യോയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ച ഭൂകമ്പം.
1871 - ഒട്ടോ വോന്‍ ബിസ്മാര്‍ക്ക് ജര്‍മ്മന്‍ ചാന്‍സ്ലര്‍ ആയി നിയമിതനായി.
1940 - പോള്‍ റെയ്നോഡ് ഫ്രഞ്ചുപ്രധാനമന്ത്രിയായി.
1990 - 75 വര്‍ഷം നീണ്ട ദക്ഷിണാഫ്രിക്കന്‍ ഭരണത്തില്‍ നിന്ന് നമീബിയ സ്വതന്ത്രമായി.

മാര്‍ച്ച് 22

ചരിത്രസംഭവങ്ങള്‍

1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
1888 - ഫുട്ബോള്‍ ലീഗ് സ്ഥാപിതമായി.
1945 - അറബ് ലീഗ് സ്ഥാപിതമായി.
1993 - ഇന്റല്‍ കോര്‍പ്പറേഷന്‍ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
1995 - 438 ദിവസം ശൂന്യാകാശത്തില്‍ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
1996 - ഗൊരാന്‍ പെര്‍സ്സണ്‍ സ്വീഡന്റെ പ്രധാനമന്ത്രിയായി.
1997 - ഹാലി-ബോപ് എന്ന വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
2004 - ഹമാസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പില്‍ വച്ച് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ചു.

മറ്റു പ്രത്യേകതകള്‍

ലോക ജലദിനം

മാര്‍ച്ച് 23

ചരിത്രസംഭവങ്ങള്‍

1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചു.
1931 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു.
1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്‍ സൈന്യം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആന്‍ഡമാന്‍ ദ്വീപുകള്‍ പിടിച്ചടക്കി.
1956 - പാക്കിസ്ഥാന്‍ ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി.
2001 - റഷ്യന്‍ ശൂന്യാകാശകേന്ദ്രമായിരുന്ന മിര്‍ നശിപ്പിച്ചു.

ജന്മദിനങ്ങള്‍

1916 - സി.പി.ഐ.(എം) നേതാവായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്

മാര്‍ച്ച് 24

ചരിത്രസംഭവങ്ങള്‍

1837 - കാനഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് വോട്ടവകാശം അനുവദിച്ചു.
1882 - ക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയയെ കണ്ടെത്തിയെന്ന് റോബര്‍ട്ട് കൊച്ച് പ്രസ്താവിച്ചു.
1923 - ഗ്രീസ് റിപ്പബ്ലിക്കായി.
1972 - ഉത്തര അയര്‍ലന്റില്‍ യു.കെ. നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തി.

മറ്റു പ്രത്യേകതകള്‍

ലോകക്ഷയരോഗ ദിനം

മാര്‍ച്ച് 25

ചരിത്രസംഭവങ്ങള്‍

1655 - ക്രിസ്റ്റ്യന്‍ ഹൈജന്‍സ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ‍ കണ്ടെത്തി.
1971 - പാക്കിസ്ഥാന്‍ പട്ടാളം, കിഴക്കന്‍ പാക്കിസ്ഥാനെതിരെ (ഇന്നത്തെ ബംഗ്ലാദേശ്) ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റ് എന്ന സൈനീകാ‍ക്രമണം ആരംഭിച്ചു.

ചരമവാര്‍ഷികങ്ങള്‍

2008 - നാടകാചാര്യന്‍ കെ.ടി മുഹമ്മദ്
Guide

മാര്‍ച്ച് 20

ചരിത്രസംഭവങ്ങള്‍

1602 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.
1739 - നദീര്‍ ഷാ ദില്ലി കീഴടക്കി, നഗരം‍ കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങള്‍ മോഷ്ടിച്ചു.
1861 - പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ മെന്‍ഡോസ നഗരം ഒരു ഭൂകമ്പത്തില്‍ പൂര്‍ണമായി നശിച്ചു.
1916 - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷിക സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
1956 - ടുണീഷ്യ ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടി.
1964 - യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മുന്‍ രൂപമായിരുന്ന യുറോപ്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സ്ഥാപിതമായി.
1986 - ജാക്ക് ഷിറാക് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
1995 - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ സാരിന്‍ വിഷവാതക ആക്രമണത്തെതുടര്‍ന്ന് 12 പേര്‍ മരിക്കുകയും 1300-ല്‍ അധികം പേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
2003 - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.

മാര്‍ച്ച് 19

ചരിത്രസംഭവങ്ങള്‍

1279 - യാമെന്‍ യുദ്ധത്തിലെ മംഗോളിയന്മാരുടെ വിജയം ചൈനയിലെ സൊങ്ങ് രാജവംശത്തിന്റെ വാഴ്ചക്ക് അന്ത്യം കുറിച്ചു.
1915 - പ്ലൂട്ടോയുടെ ഛായാചിത്രം ആദ്യമായി എടുത്തു.
1944 - രണ്ടാം ലോകമഹായുദ്ധം: നാസികള്‍ ഹംഗറി കീഴടക്കി.
1972 - ഇന്ത്യയും ബംഗ്ലാദേശും ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവച്ചു.
2004 - തായ്‌വാന്‍ പ്രസിഡണ്ട് ചെന്‍ ഷുയ്-ബ്യാന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ വെടിയേറ്റു.

ചരമവാര്‍ഷികങ്ങള്‍

1998 - മുന്‍ കേരള മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
2008-ആര്‍തര്‍ സി. ക്ലാര്‍ക്ക് അന്തരിച്ചു.
2008 - തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ രഘുവരന്‍ അന്തരിച്ചു.


മാര്‍ച്ച് 18

ചരിത്രസംഭവങ്ങള്‍

1438 - ഹാബ്സ്ബര്‍ഗിലെ ആല്‍ബര്‍ട്ട് രണ്ടാമന്‍ ജര്‍മനിയിലെ രാജാവായി.
1850 - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് അമേരിക്കന്‍ എക്സ്പ്രസ് ആരംഭിച്ചു.
1913 - ഗ്രീസിലെ ജോര്‍ജ് ഒന്നാമന്‍ രാജാവ്, പുതിയതായി രൂപീകരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തില്‍ വച്ച് വധിക്കപ്പെട്ടു.
1922 - സിവില്‍നിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പര്‍വതനിരയിലെ ബ്രെന്നെര്‍ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാന്‍സിനും എതിരെ ഒരു സഖ്യം രൂപീകരിക്കാനുള്ള ധാരണയിലെത്തി.
1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കന്‍ ബോബര്‍ വിമാനങ്ങള്‍ ജര്‍മനിയിലെ ബെര്‍ലിന്‍ ആക്രമിച്ചു.
1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
1989 - 4,400 വര്‍ഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡില്‍ നിന്നും കണ്ടെത്തി.
2003 - അമേരിക്ക ഇറാഖില്‍ യുദ്ധം ആരംഭിച്ചു.

മാര്‍ച്ച് 17

ചരിത്രസംഭവങ്ങള്‍

624 - ബദ്‌ര്‍ യുദ്ധത്തില്‍ മുഹമ്മദ് നബി തന്റെ മെക്ക എതിരാളികളുടെ മേല്‍ ഒരു പ്രധാന വിജയം കൈവരിച്ചു.
1845 - റബര്‍ ബാന്റ് പെറ്റന്റ് ചെയ്യപ്പെട്ടു.
1891 - ബ്രിട്ടീഷ് ആവിക്കപ്പല്‍ എസ്.എസ്. ഉട്ടോപിയ ജിബ്രാള്‍ട്ടര്‍ തീരത്ത് മുങ്ങി 574 പേര്‍ മരിച്ചു.
1948 - നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസല്‍സ് ഉടമ്പടിയില്‍ ബെനെലക്സ്, ഫ്രാന്‍സ്, യു.കെ. എന്നീ രാജ്യങ്ങള്‍ ഒപ്പു വച്ചു.
1950 - കാലിഫോര്‍ണിയ സര്‍‌വകലാശാലയിലെ ഗവേഷകര്‍ 98 അണുസംഖ്യയുള്ള മൂലകം നിര്‍മ്മിച്ചു. ഇതിന്‌ അവര്‍ കാലിഫോര്‍ണിയം എന്ന് പേരു നല്‍കി.
1958 - അമേരിക്ക വാന്‍‌ഗ്വാര്‍ഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു.
1959 - പതിനാലാമത് ദലൈലാമ, ടെന്‍സിന്‍ ഗ്യാറ്റ്സോ ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു.
1969 - ഗോള്‍ഡാ മേയര്‍ ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
1992 - അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇസ്രയേല്‍ നയതന്ത്രകാര്യാലയത്തിനു നേരെയുണ്ടായ ഒരു കാര്‍ ബോംബ് സ്ഫോടനത്തില്‍ 29 പേര്‍ മരിക്കുകയും 242 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2003 - ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിന്‍ കുക്ക് രാജി വച്ചു.

മാര്‍ച്ച് 16

ചരിത്രസംഭവങ്ങള്‍

ബി.സി.ഇ. 597 - ബാബിലോണിയര്‍ ജെറുസലേം പിടിച്ചടക്കി, ജെഹോയിയാക്കിനെ മാറ്റി സെദേക്കിയായെ രാജാവാക്കി.
1190 - കുരിശുയുദ്ധക്കാര്‍ യോര്‍ക്കിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ ആരംഭിച്ചു.
1521 - ഫെര്‍ഡിനാന്‍ഡ് മാഗല്ലന്‍ ഫിലിപ്പൈന്‍സിലെത്തി.
1792 - സ്വീഡനിലെ ഗുസ്താവ് മൂന്നാമന്‍ രാജാവിന്‌ വെടിയേറ്റു. മാര്‍ച്ച് 29-ന്‌ അദ്ദേഹം മരിച്ചു.
1818 - കാഞ്ച റായദ യുദ്ധം: ജോസെ ഡി സാന്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ചിലിയെ സ്പാനിഷ് പട പരാജയപ്പെടുത്തി.
1935 - വെഴ്സായ് ഉടമ്പടി ലംഘിച്ച് ജര്‍മ്മനി ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിന്‌ അഡോള്‍ഫ് ഹിറ്റ്ലര്‍ ഉത്തരവിട്ടു.
1939 - ബൊഹേമിയ-മൊറേവിയ ജര്‍മ്മന്‍ പ്രൊട്ടക്റ്ററേറ്റ് ആണെന്ന് ഹിറ്റ്ലര്‍ പ്രേഗ് കോട്ടയില്‍ നിന്നും പ്രഖ്യാപിച്ചു.
1945 - ബ്രിട്ടീഷ് ബോംബര്‍ വിമാനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ജര്‍മ്മനിയിലെ വര്‍സ്ബര്‍ഗ് നഗരം 90 ശതമാനത്തോളം നശിപ്പിച്ചു. 5000-ത്തോളം പേര്‍ മരിച്ചു.
1963 - അഗങ് അഗ്നിപര്‍‌വ്വതം പൊട്ടിത്തെറിച്ച് ബാലിയില്‍ 11,000 പേര്‍ മരിച്ചു.
1976 - യു.കെ. പ്രധാനമന്ത്രി ഹാരോള്‍ഡ് വില്‍സണ്‍ രാജി വച്ചു.
2005 - ഇസ്രയേല്‍ ജെറീക്കോയുടെ നിയന്ത്രണം ഔദ്യോഗികമായി പാലസ്തീനിനിനു നല്‍കി.
2006 - ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതി രൂപീകരണത്തിനായി ഐക്യരാഷ്ട്ര പൊതുസഭ ഐക്യകണ്ഠേന തീരുമാനിച്ചു.
Guide
മാര്‍ച്ച് 15

ചരിത്രസംഭവങ്ങള്‍

ക്രി. മു. 44 - റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ ബ്രൂട്ടസിന്റെ കുത്തേറ്റു മരിക്കുന്നു.
1820 - മെയ്‌ന്‍ ഇരുപത്തിമൂന്നാമത് യു.എസ് സംസ്ഥാനമായി.
1877 - ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം (ഓസ്ട്രേലിയ - ഇംഗ്ലണ്ട്) മെല്‍ബണില്‍ ആരംഭിച്ചു.
1892 - ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ് ആരംഭിച്ചു.
1990 - മിഖായേല്‍ ഗോര്‍ബച്ചേവ് സോവ്യറ്റ് യൂണിയന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ജന്മദിനങ്ങള്‍

1928 - മലയാളകവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മ

മാര്‍ച്ച് 14

ചരിത്രസംഭവങ്ങള്‍

1489 - സൈപ്രസ് രാജ്ഞി കാതറിന്‍ കൊര്‍ണാറോ അവരുടെ രാജ്യം വെനീസിന് വിറ്റു.
1978 - ഓപ്പറേഷന്‍ ലിറ്റാനി എന്ന സൈനികനടപടിയോടനുബന്ധിച്ച് ഇസ്രയേലി സൈന്യം ലെബനനിലേക്ക് അധിനിവേശം നടത്തി.
1980 - പോളണ്ടിലെ ഒരു വിമാനാപകടത്തില്‍ 14 അമേരിക്കന്‍ ബോക്സിങ് സംഘാംഗങ്ങളടക്കം 87 പേര്‍ മരിച്ചു. വാര്‍സോക്കടുത്ത് വിമാനം അടിയന്തിരമായി ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
1994 - ലിനക്സ് വികസനം: ലിനക്സ് കെര്‍ണല്‍ 1.0.0 പുറത്തിറങ്ങി.
2004 - വ്ലാഡിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ജന്മദിനങ്ങള്‍

1913 - മലയാളസാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്

ചരമവാര്‍ഷികങ്ങള്‍

1883 - കാറല്‍ മാര്‍ക്സ്
1932 - ജോര്‍ജ്ജ്‌ ഈസ്റ്റ്‌മാന്‍


മാര്‍ച്ച് 13

ചരിത്രസംഭവങ്ങള്‍

1900 - ഫ്രാന്‍സില്‍ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴില്‍ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവില്‍ വന്നു
1921 - മംഗോളിയ ചൈനയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
1930 - പ്ലൂട്ടോയുടെ കണ്ടെത്തല്‍ ഹാര്‍‌വാര്‍ഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദര്‍ തെരേസയുടെ പിന്‍‌ഗാമിയായി സിസ്റ്റര്‍ നിര്‍മ്മലയെ തിരഞ്ഞെടുത്തു.

ജന്മദിനങ്ങള്‍

1942 - പലസ്തീന്‍ കവി മഹ്മൂദ് ദാര്‍വിഷ്

മാര്‍ച്ച് 12

ചരിത്രസംഭവങ്ങള്‍

1664 - ന്യൂ ജെഴ്സി ബ്രിട്ടന്റെ കോളനിയായി
1894 - കൊക്ക-കോള ആദ്യമായി കുപ്പികളിലാക്കി വിപണനം ചെയ്തു
1918 - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്‌ബര്‍ഗ്ഗില്‍ നിന്നും മോസ്കോവിലേക്കു മാറ്റി
1930 - മഹാത്മാ ഗാന്ധി ദണ്ഡി യാത്രക്ക് നേതൃത്വം നല്‍കി.
1967 - സുഹാര്‍ത്തോ സുകാര്‍ണോയെ പിന്തുടര്‍ന്ന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റായി

ജന്മദിനങ്ങള്‍

1984 - ഗായിക ശ്രേയാ ഗോശലിന്റെ ജന്മദിനം

മാര്‍ച്ച് 11

ചരിത്രസംഭവങ്ങള്‍

1702 - ആദ്യ ഇംഗ്ലീഷ് ദിനപ്പത്രമായ ദ ഡെയ്‌ലി കൂറാന്റ് ലണ്ടനില്‍ പ്രസിദ്ധീകരണമാരംഭിച്ചു.
1966 - ഇന്തൊനേഷ്യയി പ്രസിഡന്റ് സുകാര്‍നോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു
1985 - മിഖായേല്‍ ഗോര്‍ബച്ചേവ് റഷ്യയുടെ നേതാവായി
1990 - ലിത്വേനിയ റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1999 - ഇന്‍ഫോസിസ് നാസ്‌ദാക്കില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ കമ്പനി ആയി
2007 - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിച്ചു

ജന്മദിനങ്ങള്‍

1915 - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരന്‍ വിജയ് ഹസാരെയുടെ ജന്മദിനം

ചരമവാര്‍ഷികങ്ങള്‍

1955 - പെന്‍സിലിന്റെ ഉപജ്ഞാതാവായ അലക്സാണ്ടര്‍ ഫ്ലെമിങ്
Guide
മാര്‍ച്ച് 10

ചരിത്രസംഭവങ്ങള്‍

1801 - ബ്രിട്ടനിലെ ആദ്യ സെന്‍സസ്.
1876 - അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യ ടെലഫോണ്‍ സംഭാഷണം നടത്തി
1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം മോചിതനായി
1977 - ശാസ്ത്രജ്ഞര്‍ യുറാനസിന്റെ വലയങ്ങള്‍ കണ്ടെത്തി

ജന്മദിനങ്ങള്‍

1891 - പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ധനുമായിരുന്ന പി.എസ്. നടരാജപിള്ള
1957 - ഒസാമ ബിന്‍ ലാദന്റെ ജന്മദിനം

മാര്‍ച്ച് 9

ചരിത്രസംഭവങ്ങള്‍

1776 - ആഡം സ്മിത്തിന്റെ വെല്‍ത്ത് ഓഫ് നേഷന്‍സ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
1896 - അഡോവയിലെ യുദ്ധത്തില്‍ ഇറ്റലി തോറ്റതിനെ തുടര്‍ന്ന് ഫ്രാന്‍സിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
1908 - ഇന്റര്‍ മിലാന്‍ സ്ഥാപിതമായി
1935 - ഹിറ്റ്ലര്‍ പുതിയ വ്യോമസേനയുടെ രൂപീകരണം പ്രഖ്യാപിച്ചു
1959 - ബാര്‍ബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി

ജന്മദിനങ്ങള്‍

1494 - ഇറ്റാലിയന്‍ പര്യവേഷകന്‍ അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം
1934 - ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരന്‍ യൂറി ഗഗാറിന്റെ ജന്മദിനം


മാര്‍ച്ച് 8

ചരിത്രസംഭവങ്ങള്‍

1618 - ജോഹന്നാസ് കെപ്ലര്‍ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.
1817 - ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.
1844 - സ്വീഡന്റേയും നോര്‍വേയുടേയും രാജാവായി ഓസ്കാര്‍ ഒന്നാമന്‍ സ്ഥാനാരോഹണം ചെയ്തു.
1911 - അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു.
1917 - റഷ്യയില്‍ ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
1942 - രണ്ടാം ലോകമഹായുദ്ധം: ജാവയില്‍ വച്ച് ഡച്ചുകാര്‍ ജപ്പാനോട് കീഴടങ്ങി.
1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്‍ ബര്‍മ്മയിലെ റംഗൂണ്‍ പിടിച്ചടക്കി.
1950 - സോവിയറ്റ് യൂണിയന്‍ അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു.
1952 - ആന്റണി പിനായ് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
1957 - ഈജിപ്ത് സൂയസ് കനാല്‍ വീണ്ടും തുറന്നു.
2004 - ഇറാക്കിലെ പുതിയ ഭരണഘടനയില്‍ ഭരണസമിതി ഒപ്പുവച്ചു.

മാര്‍ച്ച് 7

ചരിത്രസംഭവങ്ങള്‍

1814 - ക്രവോണ്‍ യുദ്ധത്തില്‍ നെപ്പോളിയന്‍ വിജയിച്ചു.
1876 - അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
1911 - മെക്സിക്കന്‍ വിപ്ലവം.
1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോള്‍ഡാ മെയര്‍ തെരഞ്ഞെടുക്കപ്പെട്ടു.
1996 - പാലസ്തീനില്‍ ആദ്യത്തെ ജനാധിപത്യസര്‍ക്കാര്‍ രൂപം കൊണ്ടു.

ചരമവാര്‍ഷികങ്ങള്‍

1999 - സ്റ്റാന്‍ലി കുബ്രിക്ക്, ചലച്ചിത്ര സംവിധായകന്‍

മാര്‍ച്ച് 6

ചരിത്രസംഭവങ്ങള്‍

1079 - ഓമര്‍ ഖയ്യാം ഇറാനിയന്‍ കലണ്ടര്‍ പൂര്‍ത്തിയാക്കി
1521 - ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍ ഗുവാമിലെത്തി
1869 - ദിമിത്രി മെന്‍ഡെലിയേഫ് ആദ്യത്തെ പീരിയോഡിക് ടേബിള്‍ അവതരിപ്പിച്ചു
1899 - ബയെര്‍ ആസ്പിരിന്‍ ട്രേഡ് മാര്‍ക്കായി രെജിസ്റ്റര്‍ ചെയ്തു
1902 - സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡ് സ്ഥാപിതമായി
1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളില്‍ പടര്‍ന്നു പിടിച്ചു

ചരമവാര്‍ഷികങ്ങള്‍

1968 -കേരളത്തിലെ സാമൂഹികപരിഷ്കര്‍ത്താക്കളിലൊരാളായ സഹോദരന്‍ അയ്യപ്പന്‍
Guide
മാര്‍ച്ച് 5

ചരിത്രസംഭവങ്ങള്‍

1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയന്‍ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
1824 - ഒന്നാം ബര്‍മീസ് യുദ്ധം: ബ്രിട്ടണ്‍ ഔദ്യോഗികമായി ബര്‍മ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1872 - എയര്‍ ബ്രേക്കിന്റെ പേറ്റന്റ് ജോര്‍ജ് വെസ്റ്റിങ്ഹൗസ് നേടി.
1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡില്‍ നിന്ന് മോസ്കോയിലേക്ക് മാറ്റി.
1933 - ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാസികള്‍ 44 ശതമാനം വോട്ട് നേടി.
1949 - ഇന്ത്യയില്‍ ഝാര്‍ക്കണ്ട് പാര്‍ട്ടി രൂപീകൃതമായി

മാര്‍ച്ച് 4

ചരിത്രസംഭവങ്ങള്‍

51 - റോമന്‍ ചക്രവര്‍ത്തിയായിത്തീര്‍ന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നല്‍കി ആദരിക്കുന്നു.
303 or 304 - നിക്കൊമീദിയയിലെ വിശുദ്ധ അഡ്രിയാന്റെ രക്തസാക്ഷിദിനം.
1152 - ഫ്രെഡറിക്ക് ഐ ബാര്‍ബറോസ ജര്‍മനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു.
1215 - ഇംഗ്ലണ്ടിലെ ജോണ്‍ രാജാവ് ഇന്നസെന്റ് മൂന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്തുണ നേടാന്‍ കുരിശുയുദ്ധ പോരാളിയായി പ്രതിജ്ഞയെടുക്കുന്നു.
1275 - ചൈനീസ് ജ്യോതിശാസ്ത്രജ്ഞര്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദര്‍ശിക്കുന്നു.
1931 - ബ്രിട്ടീഷ് വൈസ്രോയിയും ഗവര്‍ണ്ണര്‍-ജനറലുമായ എഡ്‌വേര്‍ഡ് ഫെഡറിക് ലിന്‍ഡ്‌ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു.
1944 - പകല്‍‌വെളിച്ചത്തില്‍ ആദ്യമായി അമേരിക്ക ബെര്‍ലിന്‍ നഗരത്തില്‍ ബോംബിടുന്നു; വടക്കന്‍ ഇറ്റലിയില്‍ ജര്‍മന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍.
1945 - ലാപ്‌ലാന്‍ഡ് യുദ്ധം: ഫിന്‍ലാന്‍ഡ് നാസി ജര്‍മനിയുമായി യുദ്ധം പ്രഖ്യാപിക്കുന്നു.
1950 - വാള്‍ട്ട് ഡിസ്നിയുടെ സിന്‍ഡറെല്ല എന്ന കാര്‍ട്ടൂണ്‍ ചിത്രം അമേരിക്കയില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നു.
1957 - S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാന്‍ ആരംഭിക്കുന്നു.
1970 - ഫ്രഞ്ച് അന്തര്‍വാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു.
1972 - ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു.
1997 - അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഫെഡറല്‍ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നു.

ചരമവാര്‍ഷികങ്ങള്‍

251 - ലൂഷ്യസ് ഒന്നാമന്‍, മാര്‍പ്പാപ്പ
480 - വിശുദ്ധ ലാന്‍ഡ്രി, സീസിലെ(Sées) ബിഷപ്പ്
561 - പെലഗാവൂസ് ഒന്നാമന്‍, മാര്‍പ്പാപ്പ

മാര്‍ച്ച് 3

ചരിത്രസംഭവങ്ങള്‍

1431 - യുജീന്‍ നാലാമന്‍ മാര്‍പ്പാപ്പയായി സ്ഥാനമേല്‍ക്കുന്നു.
1938 - സൗദി അറേബ്യയില്‍ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.
1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.
1974 - റോമന്‍ കത്തോലിക്കാ സഭയും ലൂഥറന്‍ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു.
1992 - ബോസ്നിയ സ്ഥാപിതമാവുന്നു.
1995 - സൊമാലിയയില്‍‍ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.

ജന്മദിനങ്ങള്‍

1847 - ടെലിഫോണിന്റെ ഉപജ്ഞാതാവായ സ്കോട്ടിഷ് ശാസ്ത്രജ്ഞന്‍ അലക്സാണ്ടര്‍ ഗ്രഹാം ബെല്‍

ചരമവാര്‍ഷികങ്ങള്‍

2005 - മലയാള സംഗീത സം‌വിധായകന്‍ രവീന്ദ്രന്‍

പ്രത്യേകതകള്‍

ജപ്പാന്‍ - ഹിനമത്സൂരി - പെണ്‍കുട്ടികള്‍ക്കായുള്ള ആഘോഷദിനം.
മലാവി - രക്തസാക്ഷിദിനം.
ബള്‍ഗേറിയ - വിമോചനദിനം.
ജോര്‍ജ്ജിയ - അമ്മമാരുടെ ദിനം.

മാര്‍ച്ച് 2

ചരിത്രസംഭവങ്ങള്‍

1799 - അമേരിക്കന്‍ കോണ്‍ഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.
1807 - അമേരിക്കന്‍ കോണ്‍ഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.
1855 - അലക്സാണ്ടര്‍ രണ്ടാമന്‍ റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിയായി സ്ഥാനമേല്‍ക്കുന്നു.
1888 - കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാല്‍ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു.
1946 - ഹൊ ചി മിന്‍ ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു.
1953 - അക്കാദമി അവാര്‍ഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സം‌പ്രേഷണം ചെയ്യുന്നു.
1992 - ഉസ്ബെക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമാകുന്നു.
1992 - മൊള്‍ഡോവ ഐക്യരാഷ്ട്രസഭയില്‍ അംഗമാകുന്നു.
1995 - യാഹൂ! പ്രവര്‍ത്തനമാരംഭിച്ചു.

ജനനം

1459 - അഡ്രിയാന്‍ ആറാമന്‍, മാര്‍പ്പാപ്പ (മ. 1523)
1810 - ലിയോ പതിമൂന്നാമന്‍, മാര്‍പ്പാപ്പ (മ. 1903)
1876 - പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ (മ. 1958)
1926 - മുന്‍ കേരള മുഖ്യമന്ത്രി പി.കെ. വാസുദേവന്‍‌ നായര്‍
1931 - മിഖായേല്‍ ഗോര്‍ബച്ചേവ്, സോവ്യറ്റ് യൂണിയന്റെ മുന്‍ പ്രസിഡന്റും നോബല്‍ സമ്മാന ജേതാവും

പ്രത്യേകതകള്‍

ടെക്സാസ് - സ്വാതന്ത്ര്യദിനം (1836).

മാര്‍ച്ച് 1

ചരിത്രസംഭവങ്ങള്‍

0589 - വിശുദ്ധ ദാവീദ്, വെയിത്സിന്റെ രക്ഷാധികാരിയായി കരുതിപ്പോരുന്ന പുണ്യവാളന്‍, അന്തരിക്കുന്നു.
1565 - റയോ ഡി ജനീറോ പട്ടണം സ്ഥാപിക്കപ്പെടുന്നു.
1790 - അമേരിക്കന്‍ ഐക്യനാടുകളില്‍ അദ്യ കണക്കെടുപ്പ്.
1815 - എല്‍ബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയന്‍ ഫ്രാന്‍സിലേക്ക് മടങ്ങുന്നു.
1847 - മിച്ചിഗണ്‍ സംസ്ഥാനം വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു.
1946 - ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശീയവത്കരിച്ചു.
1947 - അന്താരാഷ്ട്ര നാണയനിധി (IMF) പ്രവര്‍ത്തനമാരംഭിക്കുന്നു.
1966 - സിറിയയില്‍ ബാത്ത് പാര്‍ട്ടി അധികാരമേല്‍ക്കുന്നു.
2002 - അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശം ആരംഭിക്കുന്നു

പ്രത്യേകതകള്‍

റോമാ സാമ്രാജ്യം - പുതുവര്‍ഷം
വെയിത്സ് - വിശുദ്ധ ദാവീദിന്റെ ഓര്‍മ്മത്തിരുന്നാള്‍
പടിഞ്ഞാറന്‍ ഓസ്ട്രേലിയ - തൊഴിലാളി ദിനം
Bookmark and Share
Subscribe RSS © കേരള പി എസ് സി | മലയാളം