ഏപ്രില്‍ 6
ചരിത്രസംഭവങ്ങള്‍
ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാര്‍ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
1652 - ഡച്ച് നാവികന്‍ ജാന്‍ വാന്‍ റീബീക്ക് പ്രതീക്ഷാമുനമ്പില്‍ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ് കേപ്പ് ടൗണ്‍ എന്ന പട്ടണം ആയി മാറിയത്.
1782 - താക്സിന്‍ രാജാവിനെ പിന്തുടര്‍ന്ന് രാമന്‍ ഒന്നാമന്‍ തായ്‌ലന്റ് രാജാവായി.
1909 - റോബര്‍ട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1938 - ടെഫ്ലോണ്‍ കണ്ടുപിടിച്ചു.
1941 - രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ഏര്‍ളി ബേര്‍ഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
1973 - പയനിയര്‍ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
1984 - പോള്‍ ബിയയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂണ്‍ റിപബ്ലിക്കന്‍ ഗ്വാര്‍ഡ് അംഗങ്ങള്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ ആക്രമിച്ചു.
1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യന്‍ ചാമ്പ്യന്‍ഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോള്‍ ടീം ആയി.
2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ 90-ല്‍ അധികം പേര്‍ മരിക്കുകയും ,50000 പേര്‍ ഭവനരഹിതരാകുകയും ചെയ്തു.
ഏപ്രില്‍ 7
ചരിത്രസംഭവങ്ങള്‍
1795 - മീറ്റര്‍, ദൂരം അളക്കുന്നതിനുള്ള അടിസ്ഥാന ഏകകമായി ഫ്രാന്‍സ് അംഗീകരിച്ചു.
1939 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി അല്‍ബേനിയയില്‍ അധിനിവേശം നടത്തി.
1940 - ബുക്കര്‍ ടി. വാഷിങ്ടണ്‍, അമേരിക്കയില്‍ തപാല്‍ സ്റ്റാമ്പില്‍ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി.
1945 - കന്റാരോ സുസുകി ജപ്പാന്റെ നാല്പത്തിരണ്ടാമത് പ്രധാനമന്ത്രിയായി.
1946 - സിറിയ, ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
1948 - ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ലോകാരോഗ്യസംഘടന നിലവില്‍ വന്നു.
1953 - ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറലായി ഡാഗ് ഹാമ്മര്‍സ്കോള്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു.
1955 - കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അന്തോണി ഈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
1956 - മൊറോക്കോക്കു മേലുള്ള നിയന്ത്രണം സ്പെയിന്‍ പിന്‍വലിച്ഛു.
1963 - യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ജോസിപ് ബ്രോസ് ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി.
1969 - ഇന്റര്‍നെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആര്‍.എഫ്.സി.-1 പ്രസിദ്ധീകരിച്ചു.
1978 - ന്യൂട്രോണ്‍ ബോംബിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, അമേരിക്കന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍ തടഞ്ഞു.
1989 - സോവിയറ്റ് അന്തര്‍വാഹിനി കോംസോമോലെറ്റ്സ്, നാല്പ്പത്തിരണ്ട് നാവികരുമായി നോര്‍വേ തീരത്ത് മുങ്ങി.
2003 - അമേരിക്കന്‍ സൈന്യം ബാഗ്ദാദ് പിടിച്ചടക്കി.
മറ്റു പ്രത്യേകതകള്‍
ലോകാരോഗ്യദിനം
ഏപ്രില്‍ 8
ചരിത്രസംഭവങ്ങള്‍
217 - റോമന്‍ ചക്രവര്‍ത്തിയായ കറക്കള കൊല്ലപ്പെട്ടു.
1899 - മാര്‍ത്ത പ്ലേസ്, വൈദ്യുതകസേരയില്‍ വധശിക്കക്കു വിധേയയായ ആദ്യ വനിതയായി.
1929 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: ഭഗത് സിംഗും ബതുകേശ്വര്‍ ദത്തും ദില്ലി സെന്‍ട്രല്‍ അസ്സെംബ്ലിയില്‍ ബോംബെറിഞ്ഞു.
1946 - ലീഗ് ഓഫ് നേഷന്‍സിന്റെ അവസാന സമ്മേളനം. ഐക്യരാഷ്ട്രസഭയുടെപിറവിക്ക് ഇത് വഴിതെളിച്ചു.
1950 - ഇന്ത്യയും പാക്കിസ്ഥാനും ദില്ലി ഉടമ്പടിയില്‍ ഒപ്പുവച്ചു.
1957 - സൂയസ് കനാല്‍ വീണ്ടും തുറന്നു.
1973 - സൈപ്രസില്‍ ഭീകരവാദികളുടെ 32 ബോംബാക്രമണങ്ങള്‍.
1999 - ഹരിയാന ഗണപരിഷത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിച്ചു.
ഏപ്രില്‍ 9
ചരിത്രസംഭവങ്ങള്‍
1241 - ലീഗ്നിറ്റ്സ് യുദ്ധം: പോളണ്ടിന്റേയും ജര്‍മനിയുടേയും സൈന്യത്തെ മംഗോളിയര്‍ കീഴടക്കി.
1413 - ഹെന്രി അഞ്ചാമന്‍ ഇംഗ്ലണ്ടിലെ രാജാവായി
1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉള്‍ക്കടല്‍ കണ്ടെത്തി.
1940 - രണ്ടാം ലോകമഹായുദ്ധം: ഡെന്മാര്‍ക്കിലേക്കും നോര്‍വേയിലേക്കും ജര്‍മനി കടന്നുകയറി.
1953 - ആദ്യ ത്രിമാനചലച്ചിത്രമായ ഹൗസ് ഓഫ് വാക്സ് പ്രദര്‍ശനമാരംഭിച്ചു.
1957 - സൂയസ് കനാല്‍ കപ്പല്‍ഗതാഗതത്തിനായി തുറന്നു കൊടുത്തു.
1967 - ബോയിങ് 737-ന്റെ ആദ്യ പറക്കല്‍
1991 - ജോര്‍ജിയ സോവിയറ്റ് യൂണിയനില്‍ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
ഏപ്രില്‍ 10
ചരിത്രസംഭവങ്ങള്‍
1790 - അമേരിക്കയില്‍ പേറ്റന്റ് രീതി നിലവില്‍ വന്നു.
1912 - ടൈറ്റാനിക് കപ്പല്‍ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും തുടക്കം കുറിച്ചു.
1941 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികള്‍ യൂഗോസ്ലാവ്യയുടെ പ്രദേശങ്ങള്‍ ചേര്‍ത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്രരാജ്യം രൂപീകരിച്ചു.

Post a Comment