കേരള പി എസ് സി മലയാളം മാത്രം തിരയുക    

Guide
തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര സമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായ ധീര വനിത.(1909 ഫെബ്രുവരി 15 - 1982 മേയ് 5) 1909 ഫെബ്രുവരി 15-ന്‌ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, ചങ്ങനാശ്ശേരി സെന്റ്.ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എറണാകുളം സെന്റ്. തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു. കാഞ്ഞിരപ്പളി സെയിന്റ്‌ മേരീസ്‌ സ്കൂളില്‍ പ്രധാനാധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ല്‍ അത് രാജിവച്ചു. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.

വിദ്യഭ്യാസത്തിനു ശേഷം കാഞ്ഞിരപ്പിള്ളി സെന്റ്‌ മേരീസ്‌ ഇംഗ്ലീഷ്‌ മിഡില്‍ സ്കൂളില്‍ അവര്‍ ജോലി ചെയ്തു. പിന്നീട്‌ അവിടത്തെ പ്രധാനാധ്യാപകയായിത്തീര്‍ന്നു. ആറുവര്‍ഷം അവിടെ ജോലി ചെയ്യുന്നതിനിടയില്‍ തിരുവനന്തപുരം ട്രെയിനിങ്ങ്‌ കോളേജില്‍ നിന്ന് എല്‍.ടി. ബിരുദവും നേടി. അക്കാമ്മ പ്രധാനാധ്യാപികയായിരുന്ന കാലത്താണ്‌ തിരുവിതാംകൂര്‍ സേറ്റ്‌ കോണ്‍ഗ്രസ്സ്‌ രൂപവക്കരിക്കപ്പെടുന്നതും ഉത്തരവാദിത്ത ഭരണം ആവശ്യപ്പെട്ട്‌ പ്രക്ഷോഭണം ആരംഭിക്കുന്നതും. അക്കാമ്മ തുടക്കം മുതല്‍ക്കേ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനായിരുന്നു അന്നത്തെ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ ശ്രമിച്ചിരുന്നത്‌. 1938 ഓഗസ്റ്റ് 26-ന്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ പ്രത്യക്ഷസമരം ആരംഭിച്ചു. രാമസ്വാമി അയ്യര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത്‌ ലീഗിനേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

എന്നാല്‍ ഇതോടെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തനരീതി മാറ്റി. സമരതന്ത്രത്തിന്റെ ഭാഗമെന്ന നിലയില്‍ പ്രവര്‍ത്തകസമിതി പിരിച്ചു വിട്ടു, പ്രസിഡന്റിന്‌ സര്‍വ്വാധികാരവും നല്‍കി നിയമലംഘനസമരം തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26-ന്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പട്ടം താണുപിള്ള അറസ്റ്റ്‌ ചെയ്യപ്പെട്ടു. തുടര്‍ന്നു വന്ന സര്‍വ്വാധികാരികളായ 10 പ്രസിഡന്റുമാരും തുടരെ തുടരെ അറസ്റ്റ്‌ ചെയ്യപ്പെട്ടു. നൂറുകണക്കിനു‌ പ്രവര്‍ത്തകര്‍ നിയമലംഘനത്തിന്‌ അറസ്റ്റിലായി. പലയിടത്തും ലാത്തിച്ചാര്‍ജ്ജ്‌, വെടിവെയ്പ്‌ എന്നിവ അരങ്ങേറി. യുവാക്കള്‍ക്കു ക്ഷാമം നേരിട്ടതോടെ കാഞ്ഞിരപ്പിള്ളിയിലെ കോണ്‍ഗ്രസ്സ്‌ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക്‌ യുവതികള്‍ രംഗത്തിറങ്ങേണ്ടി വന്നു. ഇതിന്റെ നേതൃത്വം അക്കാമ്മക്കായിരുന്നു. ഒക്ടോബര്‍ 11 പതിനൊന്നാമത്തെ സര്‍വ്വാധികാര അദ്ധ്യക്ഷനും അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ അക്കാമ്മയെ പന്ത്രണ്ടാം ഡിക്റ്റേറ്ററായി നാമനിര്‍ദ്ദേശിക്കപ്പെട്ടു.
0 Responses

Post a Comment

Bookmark and Share
Subscribe RSS © കേരള പി എസ് സി | മലയാളം