Guide
ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കര്‍, മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസസമൂഹ മേധാവി സിസ്റ്റര്‍ നിര്‍മല, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ എന്നിവരുള്‍പ്പെടെ 10 പ്രമുഖ വ്യക്തികള്‍ക്ക് രണ്ടാമത്തെ വലിയ ദേശീയ ബഹുമതിയായ പദ്‌മവിഭൂഷണ്‍ ലഭിച്ചു. 17 മലയാളികള്‍ക്ക് ഇത്തവണ പദ്‌മപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭരതനാട്യം നര്‍ത്തകരായ വി.പി. ധനഞ്‌ജയന്‍- ശാന്താ ധനഞ്‌ജയന്‍ ദമ്പതിമാര്‍, ശാസ്‌ത്രരംഗത്ത് തോമസ് കൈലാത്ത്, ചരിത്രപണ്ഡിതന്‍ എ. ശ്രീധര മേനോന്‍, ഇന്ത്യന്‍ എക്‌സ്‌പ്രസ് പത്രാധിപര്‍ ശേഖര്‍ ഗുപ്‌ത, ശാസ്‌ത്ര സാങ്കേതിക വിദഗ്‌ധന്‍ സാം പിട്രോഡ, കായികതാരം അഭിനവ് ബിന്ദ്ര, ലഫ്. ജനറല്‍ സതീഷ് നമ്പ്യാര്‍ എന്നിവരുള്‍പ്പെടെ 30 പേര്‍ക്ക് പദ്‌മഭൂഷണും നടന്‍ തിലകന്‍, തമിഴ് ഹാസ്യനടന്‍ എ. വിവേക്, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അക്ഷയ്‌കുമാര്‍, ഗായകന്‍ കെ.പി. ഉദയഭാനു, സംഗീതജ്ഞ ലീല ഒാംചേരി, മേളവാദ്യവിദഗ്‌ധന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കഥകളിനടന്‍ കലാമണ്ഡലം ഗോപി, സാമൂഹികപ്രവര്‍ത്തകരായ സി.കെ. മേനോന്‍, കെ. വിശ്വനാഥന്‍, ഹൃദ്രോഗ വിദഗ്‌ധനായ ഡോ. ജി. വിജയരാഘവന്‍, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്‌ണകുമാര്‍, വ്യവസായരംഗത്തുനിന്ന് ആര്‍.കെ. കൃഷ്‌ണകുമാര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ് ധോനി, സാഹിത്യരംഗത്ത് സണ്ണി വര്‍ക്കി എന്നിവരുള്‍പ്പെടെ 93 പേര്‍ക്ക് പദ്‌മശ്രീയും ലഭിച്ചു.
Guide
വൈദ്യശാസ്ത്രം

ഹറാള്‍ഡ് സര്‍ഹോസന്‍, ലൂക്ക് മൊണ്ടാക്‌നിയര്‍, ഫ്രാന്‍സോയിസ് സനൂസി
(എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തി, ഹ്യൂമണ്‍ പാപ്പിലോമ വൈറസിനെ കണ്ടെത്തി )
ഭൌതികശാസ്ത്രം
മകോട്ടോകോബയാഷി, തോഷിഹിഡെ മസ്കാവ, യോയിച്ചിരോ നാംപൂ
(ക്വാര്‍ക്കുകളുടെ വിഘടിത വിന്യാസം വ്യക്തമാക്കിയ പഠനത്തിന്)
രസതന്ത്രം
മാര്‍ട്ടിന്‍ ചാല്‍ഫി, റോജര്‍ വൈ.സിയന്‍, ഒസമു ഷിമോമുറ
(ഗ്രീന്‍ ഫ്‌ളൂറസന്റ് പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിന്)
സാഹിത്യം
ജീന്‍ മാരി ഗുസ്‌താവ് ലെ ക്ലെഷ്യോ
(ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങള്‍ എന്നീ മേഖലകളിലെ സംഭാവനകള്‍ക്ക്)
സമാധാനം
മാര്‍ട്ടി അഹ്‌തിസാരി
(കൊസോവ-സെര്‍ബിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായി യുഎന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി)
സാമ്പത്തികശാസ്ത്രം
പോള്‍ ക്രഗ്‌മാന്‍
(ആഗോളീകരണത്തിന്റെയും അനന്തരഫലങ്ങളെക്കുറിച്ചും ലോകവ്യാപകമായ നഗരവത്‌കരണത്തിനു പിന്നിലെ ചാലകശക്തികളെപ്പറ്റിയുമുള്ള ഒരു പുതിയ സിദ്ധാന്തം രൂപവത്‌കരിച്ചതിന്)