കേരള പി എസ് സി മലയാളം മാത്രം തിരയുക    

Guide

ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കര്‍, മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സന്ന്യാസസമൂഹ മേധാവി സിസ്റ്റര്‍ നിര്‍മല, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ എന്നിവരുള്‍പ്പെടെ 10 പ്രമുഖ വ്യക്തികള്‍ക്ക്‌ രണ്ടാമത്തെ വലിയ ദേശീയ ബഹുമതിയായ പദ്‌മവിഭൂഷണ്‍ ലഭിച്ചു. 17 മലയാളികള്‍ക്ക്‌ ഇത്തവണ പദ്‌മപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭരതനാട്യം നര്‍ത്തകരായ വി.പി. ധനഞ്‌ജയന്‍- ശാന്താ ധനഞ്‌ജയന്‍ ദമ്പതിമാര്‍, ശാസ്‌ത്രരംഗത്ത്‌ തോമസ്‌ കൈലാത്ത്‌, ചരിത്രപണ്ഡിതന്‍ എ. ശ്രീധര മേനോന്‍, ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പത്രാധിപര്‍ ശേഖര്‍ ഗുപ്‌ത, ശാസ്‌ത്ര സാങ്കേതിക വിദഗ്‌ധന്‍ സാം പിട്രോഡ, കായികതാരം അഭിനവ്‌ ബിന്ദ്ര, ലഫ്‌. ജനറല്‍ സതീഷ്‌ നമ്പ്യാര്‍ എന്നിവരുള്‍പ്പെടെ 30 പേര്‍ക്ക്‌ പദ്‌മഭൂഷണും നടന്‍ തിലകന്‍, തമിഴ്‌ ഹാസ്യനടന്‍ എ. വിവേക്‌, ബോളിവുഡ്‌ താരങ്ങളായ ഐശ്വര്യ റായ്‌, അക്ഷയ്‌കുമാര്‍, ഗായകന്‍ കെ.പി. ഉദയഭാനു, സംഗീതജ്ഞ ലീല ഒാംചേരി, മേളവാദ്യവിദഗ്‌ധന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കഥകളിനടന്‍ കലാമണ്ഡലം ഗോപി, സാമൂഹികപ്രവര്‍ത്തകരായ സി.കെ. മേനോന്‍, കെ. വിശ്വനാഥന്‍, ഹൃദ്രോഗ വിദഗ്‌ധനായ ഡോ. ജി. വിജയരാഘവന്‍, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ്‌ ഡയറക്ടര്‍ പി.ആര്‍. കൃഷ്‌ണകുമാര്‍, വ്യവസായരംഗത്തുനിന്ന്‌ ആര്‍.കെ. കൃഷ്‌ണകുമാര്‍, ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ്‌ ധോനി, സാഹിത്യരംഗത്ത്‌ സണ്ണി വര്‍ക്കി എന്നിവരുള്‍പ്പെടെ 93 പേര്‍ക്ക്‌ പദ്‌മശ്രീയും ലഭിച്ചു.




0 Responses

Post a Comment

Bookmark and Share
Subscribe RSS © കേരള പി എസ് സി | മലയാളം